ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണ് ഇതെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാമെങ്കിൽ, മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ എംപിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു.

“ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവയ്പ്പിനും അക്രമത്തിനും പ്രേരണ നല്‍കാനുള്ള പൂർണ സ്വാതന്ത്ര്യം ഒരു ഭീകരവാദിക്ക് ലഭിക്കുമ്പോഴാണ് അച്ഛേ ദിന്‍ സംഭവിക്കുന്നത്’’– സ്വര ഭാസ്‌കർ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

നേരത്തേ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്വര ഭാസ്‌കർ പങ്കെടുത്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ചാണ് യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

English Summary: Swara Bhasker asks how Pragya Thakur still MP; ‘Mother of democracy killing…’