കുടുങ്ങുന്ന സമ്മാനക്കെണി: ഇമ്രാൻ, ട്രംപ്, ബൊൽസൊനാരോ; ‘ഞങ്ങൾ അഴിമതിക്കാരല്ല’; ആരുടെ തോഷഖാന?
അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേയും ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയേയും ബന്ധിപ്പിക്കുന്ന ഒരു പൊതുകാര്യമുണ്ട്. ഒരു പരിധി വരെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഇത് ബാധകമാണ്. ഇമ്രാൻ ഖാൻ തടവറയിൽ പോകാതിരിക്കാനായി ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണം മാറുന്നതിനു മുമ്പേ രാജ്യം വിട്ട ബൊൽസൊനാരോ അമേരിക്കയിലിരുന്ന് സ്വയം ന്യായീകരിക്കുന്നു. അടുത്ത വട്ടവും പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ട്രംപും അറസ്റ്റിന്റെ വക്കിലാണ്. ഇസ്രയേലിൽ നെതന്യാഹു സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ജനം മാസങ്ങളായി തെരുവിലാണ്. ഭരണാധികാരികൾ ആയിരിക്കുമ്പോൾ പലർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാകും വിവിധ വിഷയങ്ങളിലുണ്ടാവുക എന്നൊക്കെ ഈ നാലു പേരുടേയും കാര്യത്തിൽ പറയുന്നവരുണ്ട്. എന്നാൽ ഇതത്ര ലളിതമല്ല എന്നു കാണാം. കാരണം, അഴിമതി, ആർത്തി, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങി ഭരണാധികാരികൾ അകറ്റി നിർത്തേണ്ടതെന്ന് പൊതുവേ കരുതപ്പെടുന്ന അനേകം കാര്യങ്ങൾ ഇവരുടെ കാര്യത്തിലുണ്ട്. അതിനർഥം ഇവർ മാത്രമാണ് അഴിമതിക്കാർ എന്നല്ല, മറിച്ച് നാലു രാജ്യങ്ങളിലായി നിലവിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ എന്നതാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനം. ഇവരെ പൊതുവായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ വാക്കുമുണ്ട്: ‘തോഷഖാന’ അഥവാ ഖജനാവ്. അതായത്, പ്രസിഡന്റ്, പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഔദ്യോഗിക പദവിയിലുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സർക്കാരിലേക്ക് അടയ്ക്കണം എന്നാണ് ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സംവിധാനമാണ് ഈ തോഷഖാന. പല രാജ്യങ്ങളിലും ഈ തോഷഖാന സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങൾ ആണെങ്കിലും ഭരണാധികാരികൾ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്നത് ഏറെക്കുറെ സമാനമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ഭരണാധികാരികൾ ഈ തോഷഖാന പ്രശ്നത്തിൽ ആരോപണങ്ങൾ നേരിടുമ്പോൾ അതെന്താണ് എന്നു പരിശോധിക്കാം.
∙ സൗദി വക 3 മില്യൻ ഡോളർ വജ്രസമ്മാനങ്ങൾ
ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബൊൽസൊനാരോ തെറിച്ചിട്ട് അധികമായിട്ടില്ല. പ്രസിഡന്റായിരിക്കുമ്പോൾ സൗദി അറേബ്യൻ ഭരണകൂടത്തിൽ നിന്ന് മൂന്ന് ദശലക്ഷം ഡോളർ (27 കോടി രൂപയോളം) വില വരുന്ന വജ്രാഭരണങ്ങൾ സ്വീകരിച്ചുവെന്നും എന്നാൽ ഇത് ചട്ടങ്ങളനുസരിച്ച് സർക്കാരിനെ അറിയിച്ചില്ല എന്നുമാണ് പ്രാഥമികമായി പറഞ്ഞാൽ കേസ്. ബ്രസീലിൽ ഉന്നത ഔദ്യോഗിക പദവികൾ വഹിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിലേക്ക് അടയ്ക്കേണ്ടതുണ്ട്. ‘അങ്ങേയറ്റം വ്യക്തിപരവും എന്നാൽ വില കുറവുള്ളതുമായ’ വസ്തുക്കൾ സ്വന്തമാക്കാൻ മാത്രമാണ് അവർക്ക് അനുമതി. എന്തിനേറെ ബ്രസീലിൽ പ്രവേശിക്കുന്ന സഞ്ചാരികൾ പോലും തങ്ങളുടെ പക്കൽ 1000 ഡോളറിൽ കൂടുതൽ വിലയുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അവ സർക്കാരിനെ അറിയിക്കുകയും കനത്ത നികുതി അടയ്ക്കുകയും വേണമെന്നാണ് ചട്ടങ്ങൾ.
എന്നാൽ പ്രസിഡന്റായിരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചു വരുന്നതു വഴി ബൊൽസൊനാരോയുടെ ഊർജ മന്ത്രിയുടെ കൂട്ടത്തിൽപ്പെട്ട ഒരാളുടെ ബാഗിലാണ് വജ്ര നെക്‌ലേസ്, മോതിരം, വാച്ച്, കമ്മൽ തുടങ്ങിയവ കണ്ടെത്തിയത്. മൂന്നു ദശലക്ഷം ഡോളർ വരുന്ന ഈ ഉപഹാരം സൗദ് സർക്കാരിന്റെ വകയായിരുന്നു. തുടർന്ന് ഇത് വിട്ടുകിട്ടാൻ ബൊൽസൊനാരോയും കൂട്ടരും ഏറെ പരിശ്രമിച്ചെങ്കിലും കസ്റ്റംസിന്റെ പക്കൽ നിന്ന് ഇത് ലഭിച്ചില്ല. പിന്നാലെ ഇത് പ്രസിഡന്റിന്റെ ഓഫിസിലേക്ക് മാറ്റുകയും ചെയ്തു. സമാനമായ വിധത്തിൽ 75,000 ഡോളർ വില വരുന്ന വജ്രാഭരണങ്ങൾ ഇതിനു ശേഷവും ബൊൽസൊനാരോ സ്വീകരിച്ചെന്നാണ് കരുതപ്പെടുന്നത്.
ഇതു സൗദി സർക്കാർ സമ്മാനിച്ചതു തന്നെയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ബൊൽസൊനാരോയുെട ഭരണകാലത്ത് ലഭിച്ച സമ്മാനങ്ങളുടേയും മറ്റും കണക്കുകൾ ലുല ദ സിൽവയുടെ നേതൃത്വത്തിലുള്ള സർക്കാർ പരിശോധിക്കുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്തെങ്കിലും ഉപഹാരം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അഞ്ചു ദിവസത്തിനകം തിരികെ നൽകണമെന്ന് ഒരു പ്രാദേശിക കോടതിയും ബൊൽസൊനാരോയ്ക്ക് നിർദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ ബൊൽസൊനാരോയുടെ അനുയായികൾ ട്രംപ് അനുയികളുടെ മാതൃകയിൽ രാജ്യത്തെ പാർലമെന്റ് ആക്രമിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് തന്നെ ബൊൽസൊനാരോ അമേരിക്കയിലേക്ക് കടന്നു. ഈ വിഷയത്തിലടക്കം അദ്ദേഹത്തിനെതിരെ കേസുകൾ നിലനിൽക്കുന്നതിനാൽ പുതിയ കേസ് ബൊൽസൊനാരോയ്ക്കുള്ള കുരുക്ക് മുറുക്കുന്നതാണ് എന്നും കരുതപ്പെടുന്നു.
∙ വളഞ്ഞിട്ട് പിടിച്ച് സർക്കാർ, സമ്മാനം സ്വന്തമെന്ന് ഇമ്രാൻ ഖാൻ
അറസ്റ്റ് ചെയ്യാൻ ഇമ്രാൻ ഖാന്റെ പടിവാതിൽക്കൽ വരെ കഴിഞ്ഞ ദിവസം പൊലീസെത്തി. എന്നാൽ അനുയായികളെ മുന്നിൽ നിർത്തിയും വൻ പ്രക്ഷോഭം അഴിച്ചുവിട്ടുമൊക്കെ ഓരോ സമയവും അറസ്റ്റ് പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. പ്രതിരോധത്തിലായ കോടതിയാകട്ടെ, ഹാജരാൻ സമയം നീട്ടി നൽകുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് നിലവിലെ ഭരണസഖ്യം ഇമ്രാനെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകുന്നത്. വിദേശ രാഷ്ട്രത്തലവന്മാരും നേതാക്കളുമൊക്കെ മറ്റൊരു രാജ്യത്തിന്റെ തലവന് നൽകുന്ന സമ്മാനങ്ങൾ സർക്കാർ ഖജനാവിലേക്കാണ് പേകേണ്ടത് എന്നിരിക്കെ, ഇത്തരം സമ്മാനങ്ങൾ ഇമ്രാൻ ഖാൻ നിയമവിരുദ്ധമായി വിറ്റ് ലാഭമുണ്ടാക്കി എന്നാണ് കേസ്. പരാതി പരിശോധിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാൻ കുറ്റക്കാരനാണെന്ന് വിധിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ദേശീയ അസംബ്ലി അംഗത്വവും റദ്ദായി. ഇമ്രാൻ ഖാന് അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പാർലമെന്റംഗത്വം കൈയാളാനോ കഴിയില്ലെന്ന വിധത്തിലാണ് അയോഗ്യനാക്കിയത്.
2018 മുതൽ ഇമ്രാൻ ഖാനായിരുന്നു നാലു വർഷം പാക്കിസ്ഥാൻ പ്രധാനമന്ത്രി. ഈ സമയത്ത് ചെറിയ വിലയ്ക്ക് വലിയ വിലയുള്ള വാച്ച് ഉൾപ്പെടെ വാങ്ങുകയും 14 കോടി പാക്കിസ്ഥാൻ രൂപ (5.2 കോടി ഇന്ത്യൻ രൂപ)യ്ക്ക് മറിച്ചു വിൽക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ സർക്കാർ പ്രതിനിധികൾ ഇത് വെളിപ്പെടുത്തണം എന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അങ്ങനെയല്ലാത്തത് തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി ഇവ വാങ്ങാൻ പറ്റുന്ന സാഹചര്യവും ഉണ്ട്. എന്നാൽ 20 ശതമാനം വരെ കുറച്ചാണ് ഇമ്രാൻ ഇവ വാങ്ങുകയും പിന്നീട് വലിയ വിലയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്തത് എന്നതാണ് പരാതി. ഇത്തരം സമ്മാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാമെങ്കിലും ഇങ്ങനെ ചെയ്തത് വെളിപ്പെടുത്തിയില്ല എന്നതും ഇതുവഴി ഉണ്ടാക്കിയ പണത്തെക്കുറിച്ചുള്ള കാര്യം മറച്ചു വച്ചു എന്നതുമാണ് കുറ്റകരമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയതും അയോഗ്യനാക്കിയതും. ഇത് ഇമ്രാൻ ഖാൻ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഹാജരാകാൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ അനുയായികളും പൊലീസുമായി ഏറ്റുമുട്ടി നിരവധി പേർക്ക് പരുക്കു പറ്റിയ സംഭവത്തിൽ ഗുരുതര കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുമുണ്ട്. തോഷഖാന കേസ് ഈ മാസം 30–ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, ഇമ്രാൻ ഖാന്റെയും ഒരു പരിധി വരെ പാക്കിസ്ഥാന്റെയും രാഷ്ട്രീയഭാവി തുലാസിലാണ് എന്നു കാണാം.
∙ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചതുൾപ്പെടെ മറച്ചുവച്ച് ട്രംപ്
ഏഴുലക്ഷം രൂപയുടെ മക്രാന മാർബിൾ വാസ്, 5.45 ലക്ഷം രൂപയുടെ സിൽക്ക് പരവതാനി, നാലു ലക്ഷത്തിനടുത്ത് വിലയുള്ള താജ്മഹൽ പ്രതിമ, രണ്ടര ലക്ഷം വീതം വിലയുള്ള ബ്രേസ്‍ലെറ്റുകൾ തുടങ്ങി ഇന്ത്യയിൽ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ 17 സമ്മാനങ്ങൾ വാങ്ങുമ്പോൾ ഡോണൾഡ് ട്രംപും കുടുംബവും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചു കാണില്ല. സൗദി, ചൈനീസ് ഭരണാധികാരികളിൽ നിന്നുൾപ്പെടെ രണ്ടു കോടി രൂപയുടെ സമ്മാനങ്ങൾ ലഭിച്ചത് മറച്ചുവച്ച കുറ്റത്തിനാണ് ട്രംപ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. യു.എസ് ജനപ്രതിനിധി സഭയുടെ അന്വേഷണ സമിതി തയാറാക്കിയ ഈ റിപ്പോർട്ട് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ് പുറത്തുവിട്ടത്.
ട്രംപിന് ഇന്ത്യയിൽ നിന്ന് നൽകിയ സമ്മാനങ്ങളിൽ 11 എണ്ണം അദ്ദേഹത്തിനും ബാക്കി ഭാര്യ മെലാനിയ ട്രംപിനും മകൾ ഇവാങ്കയ്ക്കും മരുമകൻ ജയേർഡ് കുഷ്നർക്കും നൽകിയതാണ്. 2017 മുതൽ 2011 വരെയായിരുന്നു ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നത്. ട്രംപും കുടുംബവും ഇന്ത്യ സന്ദർശനത്തിന് എത്തിയപ്പോൾ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ ഉൾപ്പെടെ നൽകിയ സമ്മാനങ്ങളാണ് ട്രംപ് അമേരിക്കൻ നിയമവ്യവസ്ഥയിൽ നിന്ന് മറച്ചുവച്ചത്.
അമേരിക്കയിലെ ഫോറിൻ ഗിഫ്റ്റസ് ആൻഡ് ഡെക്കൊറേഷൻസ് ആക്ട് അനുസരിച്ച് പ്രസിഡന്റും മറ്റ് ഉന്നത പദവിയിലുള്ളവരും വിദേശ സർക്കാരുകളിൽ നിന്ന് ‘ചെറിയ തുകയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾ’ സ്വീകരിക്കരുത് എന്നാണ്. ഇപ്പോൾ ആ തുക നിജപ്പെടുത്തിയിരിക്കുന്നത് 415 ഡോളർ (ഏകദേശം 35,000 രൂപ) എന്നാണ്. ഈ തുകയ്ക്ക് മുകളിൽ സ്വീകരിക്കുന്ന സമ്മാനങ്ങൾ അമേരിക്കയുടെ പേരിൽ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്ന് നിയമം പറയുന്നു. ട്രംപിന്റെ അനുയായികൾ യു.എസ് ക്യാപിറ്റോൾ ആക്രമിച്ചത്, പദവിയൊഴിഞ്ഞിട്ടും രഹസ്യരേഖകൾ വസതിയിൽ സൂക്ഷിച്ചത് തുടങ്ങിയ കേസുകൾ ട്രംപിനെതിരെ ഇതിനകം തന്നെയുണ്ട്. 2016–ലെ തിരഞ്ഞെടുപ്പിന് മുമ്പ് സ്റ്റോമി ഡാനിയേൽസ് എന്ന പോൺ സ്റ്റാറിന് 1,30,000 ഡോളർ (ഏകദേശം ഒരു കോടിയിലധികം രൂപ) നൽകിയ കേസ് ഇക്കഴിഞ്ഞ ദിവസവും വിവാദമായിരുന്നു. താൻ ട്രംപിനൊപ്പമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്താതിരിക്കാൻ നൽകിയ തുകയാണ് ഇതെന്നാണ് ഡാനിയേൽസ് പറഞ്ഞത്. ഇടനില നിന്ന് ഈ തുക നൽകിയതായി അന്നത്തെ ട്രംപിന്റെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഈ കേസും ട്രംപിന് കുരുക്കായി. പിന്നാലെയാണ് ‘അമേരിക്കൻ തോഷഖാന’ കേസ് ഉയർന്നുവരുന്നത്.
∙ ജനം തെരുവിൽ, പിടിച്ചു നിൽക്കാൻ നെതന്യാഹു
ഇസ്രയേലിൽ ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കുന്നു എന്നാരോപിച്ച് മാസങ്ങളായി നെതന്യാഹുവിനും അദ്ദേഹം നേതൃത്വം നൽകുന്ന തീവ്രവലതു സർക്കാരിനുമെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. രാജ്യത്തിന്റെ ജുഡിഷ്യൽ സംവിധാനത്തെ തകർക്കാനുള്ള നീക്കം തന്റെ പേരിലുള്ള അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനും കേസിൽ കുടുങ്ങിയ സഖ്യകക്ഷി നേതാക്കളെ രക്ഷപെടുത്തി സർക്കാർ നിലനിർത്താനുമാണ് ആരോപണങ്ങൾ. എന്നാൽ എല്ലാം നിഷേധിച്ച് നെതന്യാഹു ഇപ്പോഴും അചഞ്ചലനായി നിൽക്കുന്നു. എന്നാൽ, മറ്റു രാഷ്ട്രത്തലവന്മാരെപ്പോലെ പ്രധാനമന്ത്രി എന്ന നിലയിൽ സമ്മാനങ്ങൾ സ്വീകരിക്കുകയും അത് മറച്ചുവയ്ക്കുകയും ചെയ്തു എന്നല്ല നെതന്യാഹുവിന് എതിരായ കേസ്. മറിച്ച് പരിപൂർണ അഴിമതിയാണ്. സമ്മാനങ്ങൾ സ്വീകരിക്കുകയും വഴിവിട്ട് പ്രത്യുപകാരം ചെയ്യുകയും ചെയ്യുക. ഈ ആരോപണം ഏതാനും വർഷങ്ങളായി നടന്നുവരികയും ചെയ്യുന്നു. ഇതിൽ നെതന്യാഹു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ സാറയും കുടുംബാംഗങ്ങളുമൊക്കെയുണ്ട്.
ഇതിലൊന്നാണ് ഹോളിവുഡിലെ വമ്പൻ നിർമാതാക്കളിൽ ഒരാളായ ആന്റൻ മിൽച്ചൻ, ഓസ്ട്രേലിയൻ കോടീശ്വരൻ ജയിംസ് പാക്കർ എന്നിവരിൽ നിന്ന് 30,0000 ഡോളറി (രണ്ടര കോടി രൂപയോളം)ന്റെ സമ്മാനങ്ങൾ സ്വീകരിച്ചു എന്നത്. വിലപിടിച്ച ആഭരണങ്ങൾ, വിലയേറിയ ഷാംപെയ്നുകളു സിഗരറ്റുകളും അടക്കമുള്ളവയാണ് സമ്മാനങ്ങൾ.
ഇതിനു പ്രത്യുപകാരമായി മിൽച്ചനു വേണ്ടി അമേരിക്കൻ വീസ കാര്യങ്ങളിൽ ഇടപെടുക, ഇസ്രയേലിലെ മാധ്യമ മേഖലയിൽ മിൽച്ചന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുക, അദ്ദേഹത്തിനു വേണ്ടി നികുതി നിയമങ്ങൾ ഭേദഗതി ചെയ്യുക തുടങ്ങിയവ ഉൾപ്പെടും എന്നാണ് ആരോപണം. പാക്കർ ആവട്ടെ, നികുതി ഇളവു ലക്ഷ്യമിട്ടുള്ള ഇസ്രയേലി ആനുകൂല്യങ്ങൾ തേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതു മാതൃകയിലുള്ള ആഭരണങ്ങളാണ് തനിക്ക് വേണ്ടതെന്ന് സാറ നെതന്യാഹു ചിത്രം വരച്ച് അയച്ചു തന്നിരുന്നു എന്നാണ് മിൽച്ചന്റെ സഹായിയായിരുന്ന ക്ലെയീൻ മൊഴി നൽകിയത്.
ഏതുവിധത്തിലുള്ള ഷാംപെയ്നും സിഗരറ്റുമാണ് നൽകിയത് എന്നതിന്റെ ബില്ലും അവർ ഹാജരാക്കി. എന്നാൽ ആവശ്യപ്പെട്ട ചിലത് ലഭിക്കാത്തതിനാൽ സാറ തന്നോട് രൂക്ഷമായി പെരുമാറിയതായും മൊഴിയിലുണ്ട്. എന്നാൽ സുഹൃത്തുക്കൾ തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നത് സ്വാഭാവികമാണ് എന്നാണ് നെതന്യാഹുവിന്റെ വാദം.
മറ്റൊന്ന് ഇസ്രയേലിലെ ബെസെക് എന്ന ടെലികോം കമ്പനിക്ക് അനുകൂലമായ വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി എന്ന ആരോപണമാണ്. ഈ കമ്പനി നടത്തുന്ന ‘വാല്ല’ എന്ന വാർത്താ വെബ്സൈറ്റിൽ നെതന്യാഹുവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുകൂലമായ വാർത്തകൾ വരണം എന്നതായിരുന്നു കരാർ. നെതന്യാഹുവിന്റെ അടുത്ത രണ്ട് അനുയായികൾ തന്നെ ഈ കേസിൽ കൂറുമാറി പ്രോസിക്യൂഷനൊപ്പം ചേർന്നതോടെ വലിയ കുരുക്കാണ് ഇത് നെതന്യാഹുവിന് ഉണ്ടാക്കിയിരിക്കുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയവയുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അദ്ദേഹത്തിനെതിരെ എടുത്തിട്ടുണ്ട്.
English Summary: What is Toshakhana Scam? Why world leaders like Donald Trump, Imran Khan and Jair Bolsonaro are in trouble?