കേരളത്തിലെ പ്രതിപക്ഷ യുവചേരിയിൽ ശ്രദ്ധേയമായ ശബ്ദമാണ് പി.കെ.ഫിറോസിന്റേത്. മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന പോരാളിയുടെ പരിവേഷമുണ്ട്. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഇന്ത്യയിലെ യുവത്വമാകെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം നൽകുന്ന ഈ വേളയിൽ അവരുടെ പ്രതിനിധി ആയിട്ടു കൂടിയാണ് ഫിറോസ് ഇവിടെ സംസാരിക്കുന്നത്. രാഹുലും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷത്തിന് പ്രസക്തി ഇല്ലെന്നു ഫിറോസ് കരുതുന്നു. ആ ചേരിയിൽ സിപിഎമ്മിനു സ്ഥാനം ഉണ്ടെന്നു കരുതുമ്പോൾതന്നെ കേരളത്തിൽ അങ്ങനെ ഒരു കൂട്ടുകെട്ട് തള്ളുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതത്വബോധത്തെക്കുറിച്ചു വിവരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിക്കുന്നു. ഒപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോൾ ലീഗ് എങ്ങനെയെല്ലാം മാറേണ്ടതാണ് എന്നതിന്റെ സൂചനകളും നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.കെ.ഫിറോസ് സംസാരിക്കുന്നു.

കേരളത്തിലെ പ്രതിപക്ഷ യുവചേരിയിൽ ശ്രദ്ധേയമായ ശബ്ദമാണ് പി.കെ.ഫിറോസിന്റേത്. മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന പോരാളിയുടെ പരിവേഷമുണ്ട്. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഇന്ത്യയിലെ യുവത്വമാകെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം നൽകുന്ന ഈ വേളയിൽ അവരുടെ പ്രതിനിധി ആയിട്ടു കൂടിയാണ് ഫിറോസ് ഇവിടെ സംസാരിക്കുന്നത്. രാഹുലും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷത്തിന് പ്രസക്തി ഇല്ലെന്നു ഫിറോസ് കരുതുന്നു. ആ ചേരിയിൽ സിപിഎമ്മിനു സ്ഥാനം ഉണ്ടെന്നു കരുതുമ്പോൾതന്നെ കേരളത്തിൽ അങ്ങനെ ഒരു കൂട്ടുകെട്ട് തള്ളുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതത്വബോധത്തെക്കുറിച്ചു വിവരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിക്കുന്നു. ഒപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോൾ ലീഗ് എങ്ങനെയെല്ലാം മാറേണ്ടതാണ് എന്നതിന്റെ സൂചനകളും നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.കെ.ഫിറോസ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രതിപക്ഷ യുവചേരിയിൽ ശ്രദ്ധേയമായ ശബ്ദമാണ് പി.കെ.ഫിറോസിന്റേത്. മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന പോരാളിയുടെ പരിവേഷമുണ്ട്. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഇന്ത്യയിലെ യുവത്വമാകെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം നൽകുന്ന ഈ വേളയിൽ അവരുടെ പ്രതിനിധി ആയിട്ടു കൂടിയാണ് ഫിറോസ് ഇവിടെ സംസാരിക്കുന്നത്. രാഹുലും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷത്തിന് പ്രസക്തി ഇല്ലെന്നു ഫിറോസ് കരുതുന്നു. ആ ചേരിയിൽ സിപിഎമ്മിനു സ്ഥാനം ഉണ്ടെന്നു കരുതുമ്പോൾതന്നെ കേരളത്തിൽ അങ്ങനെ ഒരു കൂട്ടുകെട്ട് തള്ളുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതത്വബോധത്തെക്കുറിച്ചു വിവരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിക്കുന്നു. ഒപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോൾ ലീഗ് എങ്ങനെയെല്ലാം മാറേണ്ടതാണ് എന്നതിന്റെ സൂചനകളും നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.കെ.ഫിറോസ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രതിപക്ഷ യുവചേരിയിൽ ശ്രദ്ധേയമായ ശബ്ദമാണ് പി.കെ.ഫിറോസിന്റേത്. മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന പോരാളിയുടെ പരിവേഷമുണ്ട്. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഇന്ത്യയിലെ യുവത്വമാകെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം നൽകുന്ന ഈ വേളയിൽ അവരുടെ പ്രതിനിധി ആയിട്ടു കൂടിയാണ് ഫിറോസ് ഇവിടെ സംസാരിക്കുന്നത്. രാഹുലും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷത്തിന് പ്രസക്തി ഇല്ലെന്നു ഫിറോസ് കരുതുന്നു. ആ ചേരിയിൽ സിപിഎമ്മിനു സ്ഥാനം ഉണ്ടെന്നു കരുതുമ്പോൾതന്നെ കേരളത്തിൽ അങ്ങനെ ഒരു കൂട്ടുകെട്ട് തള്ളുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതത്വബോധത്തെക്കുറിച്ചു വിവരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിക്കുന്നു. ഒപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോൾ ലീഗ് എങ്ങനെയെല്ലാം മാറേണ്ടതാണ് എന്നതിന്റെ സൂചനകളും നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.കെ.ഫിറോസ് സംസാരിക്കുന്നു. 

 

ADVERTISEMENT

∙ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ആമുഖം ആവശ്യമില്ലല്ലോ. സംഘപരിവാറിനോടു വിട്ടുവീഴ്ച ഇല്ലാതെ പോരാടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ചെറുപ്പക്കാരനായ പ്രവർത്തകനായ താങ്കളിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കങ്ങൾ ഉണ്ടാക്കുന്ന ആശങ്കകൾ എന്താണ്? 

പി.കെ.ഫിറോസ്. ചിത്രം: മനോരമ

 

ഇന്ത്യയിൽ ജനാധിപത്യം ഇനി അവശേഷിക്കുമോ എന്ന ആശങ്ക എനിക്കുണ്ട്. പണ്ഡിറ്റ് നെഹ്റുവിന്റെ കാലം മുതൽ പ്രതിപക്ഷത്തിന് അവരുടേതായ ഇടവും പ്രാധാന്യവും നൽകുന്ന ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പക്ഷേ പ്രതിപക്ഷംതന്നെ വേണ്ടാത്ത ഒരു സംവിധാനത്തെക്കുറിച്ചാണ് ഇപ്പോൾ ഭരിക്കുന്നവർ ആലോചിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഏറ്റവും ഉയർന്ന നേതാവിനെതന്നെ അയോഗ്യനാക്കി പാർലമെന്റിൽനിന്നു പുറത്താക്കാൻ നോക്കുന്നത്. ഉയർന്ന നേതാവ് ഇങ്ങനെയാണ് പരിഗണിക്കപ്പെടുന്നതെങ്കിൽ മറ്റുളളവരുടെ കാര്യം എന്തായിരിക്കുമെന്ന സൂചന കൂടി ഇതിലൂടെ ബിജെപി സർക്കാർ നൽകുന്നുണ്ട്. അതിനെതിരെ ഒരു വലിയ പ്രതിഷേധം രൂപപ്പെട്ടില്ലെങ്കിൽ ലോകത്തിലെതന്നെ വലിയ ജനാധിപത്യ രാജ്യം എന്ന സൽപ്പേര് നമുക്ക് നഷ്ടമാകും. ഒരു മതാധിഷ്ഠിത ഏകാധിപത്യ ഭരണകൂടത്തിലേക്ക് മാറും. 

കെ.സുധാകരന്റെ പ്രത്യേക ശൈലി കേരളത്തിലെ എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. അതു കൂടി മനസ്സിലാക്കി മുന്നോട്ടു പോകുകയാണ് അദ്ദേഹം ചെയ്യേണ്ടത്.

 

ADVERTISEMENT

∙ മോദി സർക്കാർ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ലീഗിന്റെയും യൂത്ത് ലീഗിന്റെയും വിലയിരുത്തൽ എന്താണ്? 

പി.കെ.ഫിറോസ്. ചിത്രം: മനോരമ

 

ബിജെപി ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രം യഥാർഥത്തിൽ ഒരു പുകമറയോ മുഖംമൂടിയോ ആണ്. ആ പ്രത്യയശാസ്ത്രം ഭരണത്തിലേക്കുള്ള അവരുടെ കുറുക്കുവഴിയാണ്. അവരുടെ യഥാർഥ അജൻഡ ന്യൂനപക്ഷത്തിനോ ഭൂരിപക്ഷത്തിനോ ദലിത് ആദിവാസി വിഭാഗങ്ങൾക്കോ ഒന്നും ഉപകാരപ്പെടുന്നതല്ല. നോട്ട് നിരോധനമാണങ്കിലും ജിഎസ്ടി പരിഷ്കാരങ്ങൾ ആണെങ്കിലും പെട്രോൾ–ഡീസൽ വിലവർധന ആണെങ്കിലും എല്ലാം ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതാണല്ലോ. കേവലം ഒന്നോ രണ്ടോ പേരിലേക്ക് സർക്കാരിന്റെ ഗുണഫലവും സമ്പത്തും എത്തിക്കാനാണ് അവർ നോക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വിഷയം അതാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി വേറെ ചിലതു പറയും. ഇതിന്റെ ഇരകൾ എന്നു പറയുന്നത് ആദ്യം മുസ്‌ലിംകളായിരിക്കാം, പിന്നീട് ക്രിസ്ത്യാനികളായിരിക്കാം, അതിനു ശേഷം ദലിത് ആദിവാസി വിഭാഗങ്ങളായിരിക്കാം, അവസാനം രാജ്യത്തിലെ മുഴുവൻ ജനവിഭാഗങ്ങളുമാകും. 

 

ADVERTISEMENT

∙ സംഘപരിവാർ ഭരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാക്കുന്ന ആശങ്ക എത്രമാത്രമാണ്? അരക്ഷിതരാണെന്ന ബോധമാണോ അവരിൽ പരക്കെ ഉള്ളത്? നിങ്ങൾക്കിടയിൽ എല്ലാം പങ്കുവയ്ക്കപ്പെടുന്ന ആശങ്കകൾ വിവരിക്കാമോ? 

 

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമായതിനാൽ ഇവിടുത്തെ ന്യൂനപക്ഷം അരക്ഷിതത്വബോധത്തിൽ ഉഴലുന്നവരല്ല. വടക്കേ ഇന്ത്യയിൽ അതല്ല സ്ഥിതി. അതു കേരളത്തിന്റെ കണ്ണിലൂടെ നോക്കിയാൽ മനസ്സിലാക്കാ‍ൻ പോലും കഴിയില്ല. പൗരത്വനിയമമാണ് ആ ആശങ്കകൾ വലുതാക്കിയത്. ഇന്ത്യയിൽ ജീവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകുമോ എന്ന് അവർ പേടിച്ചു. അവരുടെ ദേശക്കൂറ് ചോദ്യം ചെയ്യപ്പെട്ടു. ഈ രാജ്യത്ത് എന്താകും ഞങ്ങളുടെ സ്ഥിതി എന്ന് അവർ സങ്കടപ്പെട്ടു. പൗരത്വ നിയമം, പശുവിന്റെ പേരിലുള്ള കൂട്ടക്കൊലകൾ, ലൗജിഹാദ് പോലെ ഉള്ള പ്രചാരണങ്ങൾ, ലക്ഷദ്വീപിലെയും കശ്മീരിലെയും മുസ്‌ലിം ഭൂരിപക്ഷ വിഭാഗങ്ങളോട് ഭരണകൂടം പെരുമാറുന്ന രീതി... ഇതെല്ലാം വലിയ അരക്ഷിതത്വബോധം മുസ്‌ലിം ജനവിഭാഗങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയിട്ടുണ്ട്.

പി.കെ.ഫിറോസ്. ചിത്രം: മനോരമ

 

∙ ആ സംഘപരിവാറിനെതിരെ രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ച് ഒരു പ്രതിപക്ഷ ചേരി ഇപ്പോൾ രൂപപ്പെട്ടു വരുന്നു. ഇതു പ്രതീക്ഷ ഉയർത്തുന്നതാണോ? 

ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. കാരണം ലീഗിനേക്കാൾ അംഗബലം കുറവായ സിപിഐ എൽഡിഎഫിൽ നാലു സീറ്റിലാണ് മത്സരിക്കുന്നത്. ലീഗ് രണ്ടു സീറ്റിൽ മാത്രവും.

 

തീർച്ചയായും. മോദിക്കെതിരെ പൊരുതാൻ കഴിയുന്ന പോരാളിയാണ് രാഹുൽ എന്ന് മറ്റു പലരും തിരിച്ചറിഞ്ഞില്ലെങ്കിലും ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ബിജെപിക്കെതിരെ ഉയരേണ്ടതെന്ന പൊതു ബോധം രാജ്യത്ത് ഉയർന്നിട്ടുണ്ട്. ആ ചിന്ത കൂടുതൽ വേഗത്തിലാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. 

 

∙ ഇക്കാര്യത്തിൽ കോൺഗ്രസ് എടുക്കേണ്ട റോൾ എന്താണ്? കോൺഗ്രസിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും പ്രതിപക്ഷ ചെറുത്തുനിൽപ്പിനെ ദുർബലപ്പെടുത്തുന്നില്ലേ? 

പി.കെ.ഫിറോസ്. ചിത്രം: മനോരമ

 

ബിജെപിയെ എതിർക്കാൻ ഞങ്ങൾ മാത്രം മതി എന്ന ചിന്ത കോൺഗ്രസ് ഉപേക്ഷിച്ചത് നല്ല ലക്ഷണമാണ്. കൂട്ടുകക്ഷി ഭരണമേ ഇന്ത്യയിൽ യാഥാർഥ്യമാകൂ എന്നത് അവർ മനസ്സിലാക്കിയിട്ടുണ്ട്. ഇനി വേണ്ടത് അതിനായുള്ള പ്രവർത്തനമാണ്. കർണാടകയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള വിട്ടുവീഴ്ച ഒരിക്കൽ അവർ കാണിച്ചു. സീതാറാം യച്ചൂരിയെ രാജ്യസഭയിൽ എത്തിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്തു. പഴയ സങ്കുചിത കാഴ്ച്ചപ്പാടുകൾ മാറ്റുന്നത് നല്ല കാര്യമാണ്. ഇന്ത്യയിൽ ഉത്തർപ്രദേശ് ഒഴിച്ചുള്ള വലിയ സംസ്ഥാനങ്ങൾ പലതും ബിജെപി വിരുദ്ധ ചേരിയിലാണ്. ദേശീയതലത്തിൽ കൂടി ആ ചേരി രൂപം കൊള്ളാൻ കോൺഗ്രസ് ആത്മാർഥമായ മുൻകൈ എടുക്കണം. അതു സംഭവിച്ചാൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കഴിയും. 

 

∙ ആ ചേരിയിൽ കോൺഗ്രസും സിപിഎമ്മും ലീഗും എല്ലാം ഉണ്ടെന്നു തന്നെയല്ലേ താങ്കൾ കരുതുന്നത്? കേരളത്തിലെ യുഡിഎഫ്–എൽഡിഎഫ് വൈരം ആ വിശാല ചേരിക്ക് തടസ്സമാണോ? 

 

എല്ലാവരും ഉണ്ട് എന്നല്ല, ഉണ്ടാകണം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വച്ച് കോൺഗ്രസിനെ വിമർശിക്കുന്ന രീതി സിപിഎം അനുവർത്തിക്കുന്നുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന്റെ കൂടെ നിന്നാൽ ഇവിടെ ദോഷം വരുമോ എന്നാണ് പേടി. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാതെ ഇരുന്ന ശേഷം ബിആർഎസിന്റെ ഖമ്മത്തെ പരിപാടിക്കു പിണറായി വിജയൻ പോയത്. ഇന്ത്യയിൽ രണ്ടു മുന്നണിയേ ഉള്ളൂ. ബിജെപി മുന്നണിയും ബിജെപി വിരുദ്ധ മുന്നണിയും. മൂന്നാം മുന്നണി എന്ന മുന്നണി ബിജെപിയെ സഹായിക്കാ‍ൻ മാത്രമേ ഉപകരിക്കൂ. ബിജെപി വിരുദ്ധ മുന്നണിയിൽ പ്രബല കക്ഷി കോൺഗ്രസാണ്. കോൺഗ്രസിനെ മാറ്റിനിർത്തി മറ്റൊരു മുന്നണി എന്ന ആശയം ബിജെപി വിരുദ്ധരെ ദുർബലപ്പെടുത്താനും ബിജെപിയെ സഹായിക്കാനുമേ ഉപകരിക്കൂ. ആ ലളിതയുക്തി സിപിഎമ്മും ഡിആർഎസും തൃണമൂലും തിരിച്ചറിയണം. 

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ചിത്രം: മനോരമ

 

∙ താങ്കൾ ആരോപിക്കുന്ന കോൺഗ്രസ് വിരുദ്ധത ഇപ്പോൾ രാഹുലുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സിപിഎമ്മിൽ നിന്ന് ഉണ്ടാകുന്നില്ലല്ലോ. അവർ ശക്തമായി പ്രതിഷേധിക്കുകയാണ്. അതൊരു ശുഭ സൂചനയല്ലേ? 

 

നരേന്ദ്രമോദിയെ എതിർക്കാൻ പറ്റുന്ന നേതാവായി രാഹുൽ മാറിയതിന്റെ പേരിലാണ് ഈ വേട്ടയാടൽ എന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള പിന്തുണ ആണെങ്കിൽ ശുഭ സൂചനയാണ്. അതല്ല, വേറെ നിവൃത്തിയില്ല, എന്ന ഗതികേടിന്റെ ഭാഗമായിട്ടാണെങ്കിൽ അതു കാപട്യമാണ്. രാഹുലിന് അനുകൂലമായ പൊതുവികാരത്തിൽനിന്നു മാറി നിന്നാൽ തിരിച്ചടി സംഭവിക്കുമെന്ന പേടിയിൽനിന്ന് രൂപം കൊണ്ട പിന്തുണ ആണോ അതോ രാജ്യത്തിന്റെ പൊതു താൽപര്യത്തിനു വേണ്ടി എടുത്ത നിലപാടാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. 

പി.കെ. ഫിറോസ്

 

∙ മുസ്‌ലിം ലീഗിന്റെ വേദികളിൽ സിപിഎമ്മിന്റെ സാന്നിധ്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടല്ലോ? സിപിഎമ്മിനെ മാറ്റി നിർത്തേണ്ടവരായി ഇന്നു കരുതുന്നില്ലേ? 

 

സിപിഎമ്മിനോടുള്ള ലീഗിന്റെ നിലപാട് വളരെ വ്യക്തമാണ്. ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്നതും സിപിഎം കൂടി ഉൾപ്പെട്ടതുമായ ഒരു മതനിരപേക്ഷ ചേരിയാണ് അനിവാര്യം. ആ ചേരിയിൽനിന്നു സിപിഎം മാറി നിൽക്കരുത്. കേരളത്തിൽ യുഡിഎഫും എൽഡിഎഫുമാണ്. അതിൽ യുഡിഎഫിലാണ് ലീഗ് ഉള്ളത്. എൽഡിഎഫിനെ നയിക്കുന്ന സിപിഎമ്മിനോട് ശക്തമായ വിയോജിപ്പ് ലീഗിന് ഉണ്ട്. ആശയ–ഭരണ തലത്തിൽ എല്ലാം ഭിന്നതകളുണ്ട്. കേരളത്തിലെ അനുസ്മരണപരിപാടികളിൽ ഒക്കെ നേരത്തെയും സിപിഎം–സിപിഐ നേതാക്കളെ വിളിച്ചിട്ടുണ്ട്. അതിനു രാഷ്ട്രീയമാനമില്ല. 

കെ.സുധാകരൻ

 

∙ ലീഗിനെക്കുറിച്ച് സിപിഎം ഈയിടെ നല്ല വാക്കുകൾ പറയുന്നതിൽനിന്ന് എന്താണ് അർഥമാക്കേണ്ടത്? അവർക്ക് ലീഗിനോട് താൽപര്യമുണ്ടെന്നു തോന്നുന്നുണ്ടോ?

 

അവർക്കു താൽപര്യം ഉണ്ടാകാം. യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്നത് സിപിഎമ്മിന്റെ ലക്ഷ്യമാണ്. കേരള കോൺഗ്രിനെയും എൽജെഡിയേയും കൊണ്ടുപോയി മുന്നണി വിപുലീകരിക്കുകയാണല്ലോ അവർ ചെയ്തത്. കേരള കോൺഗ്രസിനെതിരെ നേരത്തേ ഉന്നയിച്ചതെല്ലാം വിഴുങ്ങാനും അവർ തയാറായി. അധികാരം നിലനിർത്താനായി യുഡിഎഫിനെ എങ്ങനെയൊക്കെ ശിഥിലമാക്കാമോ അതിനായി അവർ നോക്കും. അതിന്റെ ഭാഗമായിട്ടാണോ ലീഗിനെ പ്രശംസിക്കുന്നത്, അതോ ഒരു രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കുകയാണോ എന്നത് ഞങ്ങൾക്കു വ്യക്തമല്ല. രണ്ടും ആകാം. 

 

∙ ആ പ്രശംസയിൽ ലീഗ് വീഴില്ലെന്ന ഉറച്ച വിശ്വാസം ഉണ്ടോ? 

 

സിപിഎമ്മിന്റെ പ്രശംസയ്ക്കു കാത്തിരിക്കുന്നവരല്ല മുസ് ലീം ലീഗ്. അവർ പ്രശംസിച്ചാൽ കോൾമയി‍ർ കൊള്ളുകയുമില്ല. സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് കിട്ടിയാലേ ലീഗിനെ കേരളത്തിലെ ജനങ്ങൾ വിലവയ്ക്കൂ എന്ന് വിചാരിക്കുന്നില്ല. കേരളത്തിലെ ജനങ്ങൾ ഇതിനകം തന്നെ ലീഗിന് ഒരു വലിയ പ്രശംസാപത്രം നൽകിയിട്ടുണ്ട്. അത് ലീഗ് എക്കാലത്തും എടുത്ത നിലപാടുകളുടെ പേരിലാണ്. 

 

കെ.ടി.ജലീല്‍ (Photo: Facebook, @drkt.jaleel)

∙ എക്കാലത്തും കോൺഗ്രസിന്റെ സഖ്യകക്ഷി എന്ന ലേബൽ അണിയാൻ ആഗ്രഹിക്കുന്ന പാർട്ടിയാണ് ലീഗ് എന്നാണല്ലോ താങ്കളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണോ? 

 

കോൺഗ്രസ് പാർട്ടിയുടെ സ്ഥിരം സഖ്യകക്ഷി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ല ലീഗ് അവർക്കൊപ്പം നിൽക്കുന്നത്. നിലവിൽ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യം അതാണ് ആവശ്യപ്പെടുന്നത്. മറ്റൊരു സാധ്യത ഇപ്പോൾ ലീഗ് ചിന്തിക്കുന്നില്ല. കോൺഗ്രസിന് ബദലായി ബിജെപി വളർന്നു വരുന്നത് നേരത്തേ തിരിച്ചറിയുകയും പറയുകയും ചെയ്ത പാർട്ടിയാണ് ലീഗ്. ഇപ്പോൾ ബിജെപിയുടെ ബദൽ ആലോചിക്കുമ്പോൾ കോൺഗ്രസ് ഇല്ലാതെ അതു യാഥാർഥ്യമാകില്ല. കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിൽനിന്നു മാറി സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്കു വരേണ്ട ഒരു രാഷ്ട്രീയ സാഹചര്യവും ഇല്ല.

 

∙ ലീഗിന്റെ മുന്നണി മാറ്റം സിപിഎമ്മും കോൺഗ്രസും ലീഗും താങ്കളും എല്ലാം തള്ളിക്കളയുന്നുണ്ട്. എന്നാൽ കോൺഗ്രസ് ദേശീയ തലത്തിലും സംസ്ഥാനത്തും ശക്തിപ്പെട്ടില്ലെങ്കിലോ? 

 

രാഹുൽ ഗാന്ധി. ചിത്രം: മനോരമ

ശക്തിപ്പെട്ടില്ലെങ്കിൽ അതു ലീഗിന്റെ മാത്രം ദുരന്തമാകില്ല. രാജ്യത്തിന് ഉണ്ടാകുന്ന ദുരന്തമായിരിക്കും. ഇന്ത്യ എന്ന രാജ്യം ഇതുവരെ മുന്നോട്ടു വച്ച ആശയം തന്നെ അപ്രസക്തമാകും. കേരളത്തിൽ, കോൺഗ്രസ് അവരുടെ പാർട്ടിയിലെ വിഭാഗീയതയും മറ്റു താൽപര്യങ്ങളും ഉപേക്ഷിച്ച് തിരിച്ചുവരവിനായി പ്രവർത്തിക്കണം. 

 

∙ കേരളത്തിലും കേന്ദ്രത്തിലും ഭരണം ഇല്ലാതെ ദീർഘകാലം തുടരാൻ ലീഗിന് കഴിയില്ലെന്നും അതുകൊണ്ട് അവർ കേരളത്തിൽ മാറിച്ചിന്തിക്കുമെന്നും പറയുന്നവരുണ്ടല്ലോ? 

 

ഒരിക്കലും സംഭവിക്കില്ല. എന്നെങ്കിലും ഭരണത്തിന്റെ ഭാഗമാകും എന്നു വിചാരിച്ചല്ല ലീഗ് രൂപീകരിക്കപ്പെട്ടത്. 1948ൽ പിറവി കൊണ്ട ലീഗ് 19 വർഷം കഴിഞ്ഞ് 1968ലാണ് ആദ്യം അധികാരത്തിന്റെ ഭാഗമാകുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും നിന്നപ്പോൾ ആശയങ്ങൾക്കു വേണ്ടിയാണ് ലീഗ് നിലകൊണ്ടത്. പ്രതിപക്ഷത്ത് നിൽക്കുമ്പോഴും ലീഗിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി കേരളത്തിൽ അധികാരത്തിനു പുറത്തായ ഈ സമയത്താണ് രണ്ടു ലക്ഷത്തിലധികം അംഗങ്ങളെ കൂടി അംഗത്വവിതരണ ക്യാംപയ്നിന്റെ ഭാഗമായി പാർട്ടിയിൽ ചേർക്കാനായത്. ഞങ്ങളുടേത് സുസ്ജ്മായ കേഡർ പാർട്ടിയാണ്. അധികാരം ഞങ്ങളെ സംബന്ധിച്ചു വലിയ പ്രശ്നം അല്ല. 

 

∙ ദേശീയതലത്തിൽ സിപിഎമ്മിന്റെ അനിവാര്യത താങ്കൾ എടുത്തു പറഞ്ഞു. പക്ഷേ ആ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ താങ്കളെയും അറസ്റ്റു ചെയ്ത് ജയിലിൽ ഇട്ടില്ലേ? 

 

മോദിയുടെ പല സമീപനങ്ങളും സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ എന്നതിൽ ഒരു സംശയവും ഇല്ല. വിമോചന സമരകാലം മുതൽ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും കേരളത്തിൽ പിന്തുടർന്നിട്ടുണ്ട്. ഏകാധിപത്യ പ്രവണത കൂടുതൽ ഉള്ള പിണറായി മുഖ്യമന്ത്രി ആയപ്പോൾ കുറച്ചു കൂടി പ്രകടമായി. വിമർശനങ്ങളെ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. സർക്കാരിനെ വിമർശിച്ചു എന്ന ഒറ്റപ്പെരിലാണ് എന്നെ അറസ്റ്റു ചെയ്തത്. 

 

∙ കേരളത്തിലെ കോൺഗ്രസിൽ ഉള്ള വിഭാഗീയതയെക്കുറിച്ചു താങ്കൾ സൂചിപ്പിച്ചു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും തമ്മിലടിയും ലീഗിന് ആശങ്കകൾ ഉണ്ടാക്കുന്നില്ലേ? 

 

മുന്നണിയെ നയിക്കുന്ന സഖ്യകക്ഷി യോജിച്ചു ശക്തമായി നിൽക്കുമെന്ന് ലീഗ് ആഗ്രഹിക്കുന്നുവെന്നതിൽ സംശയമില്ല. യുഡിഎഫ് കെട്ടുറപ്പോടെ നിന്നാലെ തിരിച്ചുവരവിന് കഴിയൂ. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ശക്തമായിരുന്നപ്പോൾ ആ പാർട്ടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലെ അല്ല ഇപ്പോഴത്തെ സ്ഥിതി. പഴയ ആ വിഭാഗീയത ചൂണ്ടിക്കാണിച്ച് ന്യായീകരിച്ചിട്ടു കാര്യമില്ല. അന്നൊക്കെ അതിനെ അതിജീവിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഇന്ന് രാജ്യത്ത് കോൺഗ്രസ് ദുർബലമാണ്. ആ ഘട്ടത്തിൽ വിഭാഗീയത കൂടി താങ്ങാൻ ആ പാർട്ടിക്കു കഴിയില്ല.മറ്റു താൽപര്യങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി അവർ നിൽക്കുക എന്നത് അതിജീവനത്തിന് അനിവാര്യമായ ഒന്നാമത്തെ കാര്യമാണ്. 

 

∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തുന്ന വിവാദ പ്രസ്താവനകളിൽ ലീഗ് പല തവണ എതിർപ്പ് പറഞ്ഞു. സുധാകരൻ ശ്രദ്ധിക്കേണ്ടത് എന്താണ്? 

 

സിപിമ്മിനോട് എക്കാലത്തും വിട്ടുവീഴ്ച ഇല്ലാതെ പോരാടുന്ന കണ്ണൂർ രാഷ്ട്രീയ ശൈലിയാണ് കെ.സുധാകരന്റേത്. വളരെ സുരക്ഷിതമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രീതി അദ്ദേഹത്തിനില്ല. അദ്ദേഹത്തിനു നേരെത്തന്നെ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരാളിൽനിന്ന് ചില വൈകാരിക പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇപ്പോൾ കെപിസിസി പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത് കുറച്ചു കൂടി ജാഗ്രത അദ്ദേഹം പാലിക്കേണ്ടതുണ്ട് എന്ന് അദ്ദേഹത്തിനു തന്നെ തോന്നിയിട്ടുണ്ട്. ചില നാക്കുപിഴകൾ വന്നപ്പോൾ അതു തിരുത്തിയത് അതുകൊണ്ടാണ്. സുധാകരന്റെ ഈ പ്രത്യേക ശൈലി കേരളത്തിലെ എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. അതു കൂടി മനസ്സിലാക്കി മുന്നോട്ടു പോകുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അങ്ങനെത്തന്നെയാണ് അദ്ദേഹം നീങ്ങുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

 

∙ തീവ്രവാദ സംഘടനകളിലേക്ക് ചെറുപ്പക്കാ‍ർ ചായാൻ ഇടയുള്ള ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് അത് തടയുന്നത് എങ്ങനെയാണ്? അതോ തടയാൻ സാധിക്കുന്നില്ല എന്നുണ്ടോ?

 

കേരളത്തിൽ ഇത്തരം ശക്തികളെ തടയുന്നതിൽ വിജയിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ 5 ശതമാനത്തിന്റെ പോലും പിന്തുണ എസ്ഡിപിഐയ്ക്കോ പോപ്പുലർ ഫ്രണ്ടിനോ ഇല്ല. മതസംഘടനകളുടെ പിന്തുണയും അവർക്ക് ലഭിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ നേതാക്കളിൽ പലരും ഒളിവിൽ പോകാനാണ് ശ്രമിച്ചത്. ആരും ഒരു സംരക്ഷണവും കൊടുത്തില്ല. ജനാധിപത്യ രാജ്യത്തിൽ സായുധ മാർഗം പ്രായോഗികമല്ലെന്ന് അവരുടെ അണികളും തിരിച്ചറിയുകയാണ്. കൊലയ്ക്കു കൊല എന്നതല്ല ചെറുത്തുനിൽപ്പിനുളള മാർഗമെന്ന് ചെറുപ്പക്കാർക്ക് ഇന്നു ബോധ്യമുണ്ട്. കേരളത്തിന്റെ ഉളളിൽ എന്തായാലും അത്തരം ശക്തികൾക്കു വേരോട്ടം ഉണ്ടാകില്ല. കേരളത്തിന് പുറത്തും അതു തടയാനുള്ള തീരുമാനങ്ങളാണ് പ്ലാറ്റിനം ജൂബിലി വേളയിൽ ലീഗ് എടുത്തത് 

 

∙ പോഷക സംഘടനകളിൽ 20% വനിതാ പ്രാതിനിധ്യം എന്ന തീരുമാനം എടുത്തിട്ടും മുസ്‌ലിം യൂത്ത് ലീഗ് അത് നടപ്പിൽ വരുത്താത്തത് എന്തുകൊണ്ടാണ്? 

 

വലിയ പുരോഗമനം പറയുന്ന സിപിഎമ്മിനു പോലും ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടോ? കേരളത്തിലെ ഒരു പൊതുബോധത്തിന്റെ പ്രശ്നം അതിൽ ഉണ്ട്. ഒരു സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ പരിമിതിയും ഞങ്ങൾക്ക് ഉണ്ട്. സമുദായത്തിന്റെ ചിന്തകൾ ഞങ്ങളെ സ്വാധീനിക്കുന്നുണ്ട്. പഴയതിലും കുറേ മാറിയെങ്കിലും അതും ഞങ്ങളുടെ തീരുമാനങ്ങളിൽ പ്രതിഫലിക്കാറുണ്ട്. അതിൽ തെറ്റൊന്നും കാണുന്നില്ല. കാലാനുസൃതമായ പരിഷ്കാരത്തിന്റെ ഭാഗമായാണ് പോഷകസംഘടനകളിലെ ഭാരവാഹിത്വത്തിൽ 20% വനിതാ പ്രാതിനിധ്യം എന്ന തീരുമാനം ലീഗ് കൈക്കൊണ്ടത്. അടുത്ത അംഗത്വവിതരണ ഘട്ടത്തിൽ ആ ചരിത്രപരമായ തീരുമാനം നടപ്പാകും. ലീഗിന്റെ പരമാധികാര ഫോറമായ സെക്രട്ടേറിയറ്റിൽ മൂന്നു വനിതകളെ ഇപ്പോൾ ഉൾപ്പെടുത്തി. 

 

∙ അതു പക്ഷേ ക്ഷണിതാക്കൾ ആയിട്ടല്ലേ? 

 

അതെ. ക്ഷണിതാക്കളായിട്ടാണ്. എന്നാലും അതു മാറ്റമാണ്. ഒറ്റയടിക്ക് വലിയ മാറ്റങ്ങൾ എളുപ്പമല്ലല്ലോ. പടിപടിയായി അത് സംഭവിക്കും. 

 

∙ ഒന്നാം പിണറായി സർക്കാരിനെതിരെ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി ശക്തമായി രംഗത്തുണ്ടായിരുന്ന ആളാണ് താങ്കൾ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല ആക്ഷേപങ്ങളും ഉന്നയിച്ചു. അതിൽനിന്നെല്ലാം പിൻവാങ്ങിയോ?

 

പിൻവാങ്ങുന്ന പ്രശ്നമില്ല. സർക്കാരിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായി ജയിൽ വാസം വരെ ഈയിടെ ഞാൻ അനുഭവിച്ചല്ലോ. കെ.ടി.ജലീലുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയത്തിൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. ബ്രുവറി, ഡിസ്റ്റിലറി, കെറെയിൽ എന്നിവയിൽനിന്നെല്ലാം പിന്മാറി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണല്ലോ. ‘മനോരമ’ തന്നെ പുറത്തുകൊണ്ടുവന്ന വ്യവസായ സംരഭകത്വ വിവാദത്തിൽ ശക്തമായ സമരങ്ങൾക്കു മുൻകൈ എടുത്തത് യൂത്ത് ലീഗായിരുന്നു. 

 

∙ കെ.ടി.ജലീൽ മന്ത്രി അല്ലാതായതോടെ സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള താൽപര്യം നശിച്ചോ? ജലീലിന് എതിരായിരുന്നോ യുദ്ധം? 

 

ഒരിക്കലും അല്ല. ജലീലിന്റെ രാജിയോടെ ആ വിഷയം അവസാനിച്ചു എന്നല്ലാതെ മറ്റു വിഷയങ്ങളിലൊന്നും പിൻവാങ്ങുന്ന പ്രശ്നമേയില്ല. 

 

∙ നമ്പി നാരായണൻ ബ്രാഹ്മണൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചത് എന്ന വിവാദ പ്രസ്താവന താങ്കളിൽനിന്ന് ഉണ്ടായി. ആ പറഞ്ഞതിൽ എന്തെങ്കിലും വീണ്ടുവിചാരമുണ്ടോ? 

 

ചിലർക്കു ലഭിക്കുന്ന അധികപരിഗണനകൾ കണക്കിലെടുത്തു തന്നെയാണ് അതു പറഞ്ഞത്. അബ്ദുൽ നാസർ മഅദനി 9 വർഷം ജയിലിൽ കിടന്നില്ലേ?. ജാമ്യം പോലും ലഭിക്കാതെ റിമാൻഡ് തടവുകാരനായിട്ടാണല്ലോ ദീ‍ർഘകാലം ജയിലിൽ കിടന്നത്. ഇപ്പോൾ ജാമ്യം കിട്ടിയതോടെ മഅദനിക്ക് അങ്ങനെയൊരു നഷ്ടപരിഹാരത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയുമോ? നമ്പി നാരായണന് അതു ചിന്തിക്കാൻ കഴിഞ്ഞെന്നു മാത്രമല്ല, വളരെ പെട്ടെന്നു വാങ്ങിയെടുക്കാനും സാധിച്ചു. 

 

∙ ഈ രണ്ടു പേരെയും താരതമ്യപ്പെടുത്താൻ കഴിയുമോ? ഒരാൾ ശാസ്ത്രജ്ഞനും മറ്റൊരാൾ രാഷ്ട്രീയ പ്രവർത്തകനുമല്ലേ? 

 

രണ്ടും ഇന്ത്യൻ പൗരന്മാരാണല്ലോ. എങ്കിൽ പോട്ടെ, നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു എന്നതിന്റെ പേരിലാണല്ലോ ആർ.ബി.ശ്രീകുമാറിനെയും ടീസ്റ്റ സെതൽവാദിനെയും ജയിലിൽ അടച്ചത്. മോദി കുറ്റക്കാരനല്ല എന്നു കണ്ടെത്തിയ ആ നിമിഷം അവരെ അറസ്റ്റു ചെയ്തു. ഇതൊന്നും മഅദനിക്ക് സ്വപ്നം കാണാൻ കഴിയില്ല. വിവേചനം ഉണ്ട് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് ആ ചോദ്യം ഉന്നയിച്ചത്. അത് ഇന്ത്യയിലെ പുതിയ സാഹചര്യം സൃഷ്ടിച്ച സന്ദേഹമാണ്. അതിൽ ഒരു വീണ്ടുവിചാരവും ഇല്ല. 

 

∙ ലോക്സഭാ തിരഞ്ഞെടുപ്പ് വരികയാണല്ലോ? നിലവിൽ രണ്ടു സീറ്റിൽ മത്സരിക്കുന്ന ലീഗിന് അതിൽ കൂടുതൽ സീറ്റുകൾക്കുള്ള അർഹതയില്ലേ? 

 

തീർച്ചയായും ഉണ്ട്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ട് എന്നതിൽ ഒരു സംശയവും ഇല്ല. കാരണം ലീഗിനേക്കാൾ അംഗബലം കുറവായ സിപിഐ എൽഡിഎഫിൽ നാലു സീറ്റിലാണ് മത്സരിക്കുന്നത്. ലീഗ് രണ്ടു സീറ്റിൽ മാത്രവും. കൂടുതൽ സീറ്റിന് അർഹത ലീഗിന് ഉണ്ട് എന്ന കാര്യത്തിൽ കോൺഗ്രസിന് പോലും അഭിപ്രായം വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. ലീഗ് വിട്ടുവീഴ്ചകൾക്ക് തയാറാകുന്നതുകൊണ്ട് അത് ഒരു തർക്ക വിഷയം ആയി മാറാറില്ല. യുഡിഎഫിലെ പല കക്ഷികളും വിട്ടുപോകുക കൂടി ചെയ്ത സാഹചര്യത്തിൽ ഇനിയുള്ള കാലത്ത് എന്തു വേണം എന്നതു പാർട്ടി ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. 

 

∙ ലീഗിന് കൂടി ശക്തമായ സ്വാധീനം ഉളള മണ്ഡലമാണ് വയനാട്. അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫും എൽഡിഎഫും ഇപ്പോഴത്തെ സന്ദർഭത്തിൽ ഒരുമിച്ചു നിൽക്കണമെന്ന അഭിപ്രായമുണ്ടോ?

 

അതാണ് ചെയ്യേണ്ടത്. കോടതി ഇടപെട്ട് ഉപതിരഞ്ഞെടുപ്പ് ഒഴിവാകുമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതു സംഭവിക്കാതെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ പേരിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് എൽഡിഎഫ് ചെയ്യേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് ശരിയായ രാഷ്ട്രീയ നിലപാട്.

 

English Summary: CrossFire Exclusive Interview with Muslim Youth League (MYL) State General Secretary P K Firoz

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT