കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടുമുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടുമുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു.  ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. 

ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.ചിത്രം.മനോരമ
ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം. ചിത്രം.മനോരമ

കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനച്ചാണ് അണയ്ക്കാനുള്ള ശ്രമം. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം. 

(Video grab - Manorama News)
ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.ചിത്രം.മനോരമ
ADVERTISEMENT

അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാണെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ‘‘തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. നിലവിൽ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. എട്ട് ഫയർ ടെൻഡറുകൾ തീയണയ്ക്കുന്നുണ്ട്. ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. റീജിയണൽ ഫയർ ഓഫിസർ സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫിസർ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്’’ – അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.ചിത്രം. ടോണി ഡൊമിനിക്.മനോരമ
ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.ചിത്രം. ടോണി ഡൊമിനിക്.മനോരമ
ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം.ചിത്രം. ടോണി ഡൊമിനിക്.മനോരമ

മാർച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തുകയും ചെയ്തു.

ADVERTISEMENT

English Summary: Fire again at Brahmapuram Solid Waste Treatment Plant