പതിയെപ്പതിയെ വയസ്സന്മാരുടെ രാജ്യമായി മാറുകയാണു ചൈന. പ്രായമായ ചൈനക്കാർ, തിരിഞ്ഞുനോക്കാൻ മക്കൾ പോലുമില്ലാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഏകാന്തജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയതാണു ചൈനയുടെ ജനസംഖ്യാവളർച്ച ഇപ്പോൾ വൻ ഇടിവിലേക്കെത്തിച്ചത്. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. ജനനനിരക്കിനെ മരണനിരക്ക് കടത്തിവെട്ടുകയും ചെയ്തു. ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ബഹുഭൂരിപക്ഷവും കോവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് വന്‍തോതില്‍ കുറയുമ്പോൾ മരണനിര‍ക്കു കൂടിവരികയുമാണ്. മിക്കവാറും ഒരു കുട്ടി മാത്രമുള്ളവരാണ് ചൈനയിലെ വൃദ്ധദമ്പതികളിലേറെയും. കുട്ടികളില്ലാത്തവരും ഏറെ. വൃദ്ധദമ്പതികളുടെ, യുവാക്കളായ ഒറ്റക്കുട്ടികൾ ജോലി തേടി വിദൂരനഗരങ്ങളിലായിരിക്കും. മാതാപിതാക്കളെ പരിപാലിക്കാൻ അവര്‍ക്കു സമയമില്ല. കുട്ടികളേയില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു പറ്റം വയോധികർ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയെപ്പതിയെ വയസ്സന്മാരുടെ രാജ്യമായി മാറുകയാണു ചൈന. പ്രായമായ ചൈനക്കാർ, തിരിഞ്ഞുനോക്കാൻ മക്കൾ പോലുമില്ലാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഏകാന്തജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയതാണു ചൈനയുടെ ജനസംഖ്യാവളർച്ച ഇപ്പോൾ വൻ ഇടിവിലേക്കെത്തിച്ചത്. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. ജനനനിരക്കിനെ മരണനിരക്ക് കടത്തിവെട്ടുകയും ചെയ്തു. ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ബഹുഭൂരിപക്ഷവും കോവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്. ജനനനിരക്ക് വന്‍തോതില്‍ കുറയുമ്പോൾ മരണനിര‍ക്കു കൂടിവരികയുമാണ്. മിക്കവാറും ഒരു കുട്ടി മാത്രമുള്ളവരാണ് ചൈനയിലെ വൃദ്ധദമ്പതികളിലേറെയും. കുട്ടികളില്ലാത്തവരും ഏറെ. വൃദ്ധദമ്പതികളുടെ, യുവാക്കളായ ഒറ്റക്കുട്ടികൾ ജോലി തേടി വിദൂരനഗരങ്ങളിലായിരിക്കും. മാതാപിതാക്കളെ പരിപാലിക്കാൻ അവര്‍ക്കു സമയമില്ല. കുട്ടികളേയില്ലാത്ത മാതാപിതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇങ്ങനെ ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു പറ്റം വയോധികർ ചൈനീസ് തെരുവുകളിലൂടെ അലയുന്ന കാഴ്ചകളാണു വിദേശമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. 

ചിത്രം: REUTERS/Aly Song

ADVERTISEMENT

കോവിഡ്‌കാലത്ത് മരണനിരക്ക് കുറയ്ക്കാൻ ചൈന പഠിച്ചപണി പതിനെട്ടും നോക്കിയതാണ്. എന്നിട്ടും ചൈനയിൽ യുവാക്കളടക്കം 1.20 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. ലോകാരോഗ്യസംഘടനയ്ക്ക് ചൈന കൊടുത്ത ഔദ്യോഗിക കണക്കാണിത്. യഥാർഥ മരണസംഖ്യ ഇതിന്റെ പത്തു മടങ്ങിലേറെയാകുമെന്നുറപ്പ്. പ്രത്യുൽപാദനശേഷി കുറയുമെന്നു വിശ്വസിച്ച് യുവാക്കളിൽ പലരും വാക്സീൻ എടുത്തില്ല. ഇതു രോഗവ്യാപനം വർധിക്കാനിടയാക്കി. മരണസംഖ്യയും കൂടി. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോൾ ചൈനയിൽ. 1961ൽ മഹാഭക്ഷ്യക്ഷാമമുണ്ടായപ്പോൾ മാത്രമാണ് ഇതിനു മുൻപ് ചൈനീസ് ജനസംഖ്യയിൽ കുറവുണ്ടായത്. പിന്നീട് ചൈന ഒറ്റക്കുട്ടി നയം കർശനമാക്കുകയും ചെയ്തു. ഇതു വർഷങ്ങളായി തുടർന്നതോടെ 141 കോടി ജനങ്ങളുണ്ടായിരുന്ന ചൈനയിൽ ജനസംഖ്യ വൻതോതിൽ ഇടിഞ്ഞു. 

∙ ഞെട്ടിക്കുന്ന കണക്കുകൾ 

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ കുട്ടികളുടെ ആശുപത്രികളിലൊന്നിലെ കാഴ്ച. ഫയൽ ചിത്രം: (Photo by STR / AFP / China OUT)
ADVERTISEMENT

കഴിഞ്ഞവർഷത്തെ ചൈനീസ് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് കണക്കനുസരിച്ച് 1000 പേർ‍ക്ക് 6.77 കുട്ടികൾ മാത്രമേ ചൈനയിൽ ജനിക്കുന്നുള്ളൂ. ഓരോ വർഷവും 1000 പേരിൽ 7.37 പേർ മരിക്കുകയും ചെയ്യുന്നു. അതായത്, മരിക്കുന്നത്രയും ആളുകൾ ചൈനയിൽ ജനിക്കുന്നില്ല. യുഎൻ കണക്കനുസരിച്ച് ഇന്ത്യയിൽ 1000 പേർക്ക് ഓരോ വർഷവും 17.23 കുട്ടികളാണ് ഉണ്ടാകുന്നതെന്നോർക്കണം. ജനന-മരണ നിരക്കിലെ ഈ വ്യത്യാസം ചൈനയിലെ ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം ഇനിയും കൂട്ടും. മനുഷ്യവിഭവശേഷിയിൽ ഏറിയ പങ്കും ആരോഗ്യമില്ലാത്ത ജനതയായി മാറും. ഇവരുടെ പരിപാലനവും ക്ഷേമവും ഏറ്റെടുക്കൽ ഭരണകൂടത്തിനു വലിയ വെല്ലുവിളിയാകും. വൃദ്ധജന ക്ഷേമത്തിനു കൂടുതൽ പണം നീക്കിവയ്ക്കേണ്ടിവരുന്നതു ചൈനീസ് സാമ്പത്തികവ്യവസ്ഥയ്ക്കും ക്ഷീണമാകും. 

∙ തിരിച്ചടിയായ ഒറ്റക്കുട്ടി നയം

ചൈനയിലെ ഷെജിയാങ്ങിലെ കുട്ടികളുടെ ആശുപത്രികളിലൊന്നിലെ കാഴ്ച (Photo by STR / AFP / China OUT)

ADVERTISEMENT

1979ലാണു ചൈന ഒറ്റക്കുട്ടി നയം ആവിഷ്കരിച്ചത്. ജനസംഖ്യാകുതിപ്പിനെ പിടിച്ചുനിർത്താനായിരുന്നു നടപടി. രണ്ടാംതവണ ഗർഭിണിയായാൽ നിർബന്ധിത ഗർഭഛിദ്രം, മാതാപിതാക്കളെ തൊഴിലിൽനിന്നു പിരിച്ചുവിടൽ തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റക്കുട്ടി നയം കർശനമായി ചൈന നടപ്പിലാക്കി. എന്നാൽ, പിന്നീട് നടന്ന സെൻസസുകളിൽ ജനസംഖ്യയിലെ ക്രമാതീതമായ കുറവ് കണ്ടെത്തിയത് ചൈനീസ് ഭരണകൂടത്തെ നിലപാടു തിരുത്താൻ പ്രേരിപ്പിച്ചു. 2016ൽ ഒറ്റക്കുട്ടി നയത്തിന് ഇളവുനൽകി. 2 കുട്ടികൾ വരെയാകാമെന്നു തിരുത്തി. പിന്നീട് അത് 3 കുട്ടികൾ വരെയാക്കാം എന്നുമാക്കി. എന്നാൽ, കൂടുതൽ കുട്ടികൾക്കു ജന്മം നൽകാൻ ചൈനീസ് യുവാക്കൾ തൽപരരാകുന്നില്ലെന്നാണ് റിപ്പോർട്ട്. കുട്ടികളെ വളർത്താനുള്ള ചെലവ് ഏറിവരുന്നതും കുടുംബവ്യവസ്ഥയോടുള്ള താൽപര്യം പുതുതലമുറയിൽ കുറയുന്നതുമാണു പ്രധാന കാരണങ്ങളിലൊന്ന്. 

ബീജ പരിശോധന നടത്തുന്ന മെഡിക്കൽ വിദഗ്ധ (Photo by Yuichi YAMAZAKI / AFP)

മിക്ക യുവാക്കളും വൈകിയാണു വിവാഹിതരാകുന്നത്. സ്വന്തം കരിയറും വ്യക്തിസ്വാതന്ത്ര്യവുമാണു പ്രധാനം. ആഗ്രഹിച്ചിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികളും ഏറെ. ഒന്നിൽക്കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഫീസ് ഇളവ്, പാരന്റൽ ലീവ്, ചികിത്സാ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആകർഷകമായി ചൈനീസ് പൗരന്മാർ കാണുന്നില്ല. 3 കുട്ടികളെ ഉണ്ടാക്കിയാൽ അവരെയെല്ലാം ആരു നോക്കുമെന്നാണു യുവാക്കൾ ചോദിക്കുന്നത്. ഇങ്ങനെ പോയാൽ 2050 ആകുമ്പോഴേക്കും ജനസംഖ്യയുടെ മൂന്നിൽ ഒരുഭാഗം വയസ്സന്മാരായിരിക്കുമെന്നാണു വിലയിരുത്തൽ. ഒരു യുവാവിന് സ്വന്തം മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയുമടക്കം കുറഞ്ഞത് 4 വൃദ്ധരെയെങ്കിലും പരിപാലിക്കേണ്ടിവരുന്ന അതീവ ഗുരുതരമായ സാമൂഹിക അവസ്ഥയിലേക്കാവും ഇതു കൊണ്ടുചെന്നെത്തിക്കുക. 

∙ ‘അമ്മമാരേ വരൂ, രാജ്യത്തിനു കുട്ടികളെ വേണം’

ജോലി ചെയ്യാനുള്ള ആരോഗ്യമില്ലാത്തവരെക്കൊണ്ട് നാട് നിറയുമ്പോൾ യുവാക്കൾക്ക് ഉയർന്ന കൂലി കൊടുക്കേണ്ടിവരും. ഇത് ഉൽപാദനച്ചെലവ് വർധിപ്പിക്കും. വിലക്കയറ്റവും പിന്നാലെയുണ്ടാകും. ഈ സാമ്പത്തിക പ്രതിസന്ധി പതിയെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. 10 വർഷത്തിനുള്ളിൽ 23-30 പ്രായപരിധിയിലുള്ള സ്ത്രീകളുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ജനനനിരക്ക് ഇനിയും കുറയുമെന്നുറപ്പ്. ഇതു മറികടക്കനായി തലപുകയ്ക്കുകയാണു ചൈനീസ് ഭരണകൂടം. എങ്ങനെയെങ്കിലും കൂടുതൽ കുട്ടികളെ ജനിപ്പിച്ചേ പറ്റൂ. അതിനായി, ‘അമ്മമാരെ വരൂ രാജ്യത്തിനു നിങ്ങളെ ആവശ്യമുണ്ട്’ എന്ന വൻ പ്രചാരണത്തിനാണു സർക്കാരും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ‘രാജ്യത്തിനായി കുട്ടികളെയുണ്ടാക്കൂ’ എന്നാണ് ആഹ്വാനം. കുട്ടികളുണ്ടാകുന്നത് കേവലം കുടുംബകാര്യമല്ല, അതൊരു ദേശീയ സംഭവമാണ് എന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിയിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. 

∙ മുളച്ചുപൊന്തുന്നു ബീജദാന ക്ലിനിക്കുകള്‍ 

പ്രത്യുൽപാദനശേഷി കുറയുന്നതു പരിഹരിക്കാൻ യുവാക്കളോടും സർവകാശാല വിദ്യാർഥികളോടും ബീജദാനം ചെയ്യാനും ആഹ്വാനമുയരുന്നു. 40 ശതമാനം വന്ധ്യതാപ്രശ്നത്തിനും സ്പേം ബാങ്കുകളിലൂടെ പരിഹാരം കണ്ടെത്താനാണു നീക്കം. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും ബീജദാന ക്ലിനിക്കുകൾ ഉണ്ട്. അവർ കോളജ് വിദ്യാർഥികളോട് ബീജം ദാനം ചെയ്യാൻ ആവശ്യപ്പെടുന്നു. 20-40 വയസ്സ്, 165 സെന്റീമീറ്ററിനു മുകളിൽ പൊക്കം, ജനിതകരോഗം ഉണ്ടാകാൻ പാടില്ല, ബിരുദമെങ്കിലും ഉള്ളവരായിരിക്കണം തുടങ്ങിയ നിബന്ധനകളുണ്ടെന്നു മാത്രം. സമഗ്രമായ ആരോഗ്യപരിശോധനയ്ക്കു ശേഷമേ ബീജം നൽകാനാകൂ. കഷണ്ടി, പുകവലി, മദ്യപാനശീലം ഉള്ളവരുടെ ബീജം ചില ക്ലിനിക്കുകളിൽ സ്വീകാര്യമല്ല. കടമ്പകളെല്ലാം വിജയകരമായി പൂർത്തീകരിച്ച് ബീജദാനം ചെയ്യുന്നവർക്ക് 5000 യുവാൻ മുതലാണ് സർക്കാർ സബ്സിഡിയായി നൽകുന്നത്. എന്നാൽ ഷാങ്‌ഹായിയിലെ ഒരു ബീജബാങ്കിലൂടെ ബീജം ദാനം ചെയ്തവർക്ക് 7000 യുവാനായിരുന്നു (ഏകദേശം 84,000 രൂപ) സബ്സിഡിയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായിരുന്നു ഏറ്റവും ഉയർന്ന നിരക്കും. ഒരാൾക്ക് 8–12 തവണ ബീജം ദാനം ചെയ്യാനും സാധിക്കും.

∙ തലസ്ഥാനത്തും തിരിച്ചടി

ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ 2.18 കോടിയാണ് ജനസംഖ്യ. 1000 പേരിൽ 5.72 എന്ന കണക്കിലാണ് അവിടെ മരണനിരക്ക്. ജനനനിരക്കാകട്ടെ 1000 പേർക്ക് 5.67 എന്ന നിലയിലും. ബെയ്ജിങ് ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കാണിത്. ബെയ്ജിങ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഥിരതാമസമായവരുടെ കണക്കെടുത്താണ് സർക്കാർ ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്താകെ ജനസംഖ്യ കുറയുന്നതിന്റെ തുടർച്ചയാണ് ബെയ്ജിങ്ങിലും പ്രകടമായിരിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിൽ കാര്യങ്ങളത്ര പന്തിയല്ലെന്നു ചുരുക്കം.

English Summary: China's Alarming Collapse of Birth and Marriage Rates and its Implications