‘ചേംബറിൽ വച്ച് കടന്നുപിടിച്ചു’; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക
കൊച്ചി∙ കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക്

കൊച്ചി∙ കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും.
മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി റജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.
English Summary: Woman Lawyer complaint against District Judge