ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പഞ്ചാബിൽ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്ത്. രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പഞ്ചാബിൽ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്ത്. രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്‌പാൽ സിങ് വെല്ലുവിളിച്ചു. സർക്കാർ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ്. സർക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ വീട്ടിൽ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വിഡിയോയിൽ വ്യക്തമാക്കി.

അകൽ തഖ്ത് തലവൻ ഹർപ്രീത് സിങ്ങിനോട് സർബാത് ഖൽസ (യോഗം) വിളിച്ചുകൂട്ടാൻ അമൃത്പാൽ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തിൽ തൽവണ്ടി സബോയിൽ വച്ചാണ് യോഗം ചേരേണ്ടതെന്നും നിർദേശിച്ചു. ജനങ്ങൾക്കിടയിൽ സർക്കാർ ഉണ്ടാക്കിയ ഭീതി തകർക്കാനാണ് ഈ യോഗമെന്നും അമൃത്പാൽ പറഞ്ഞു.

ADVERTISEMENT

അതേസമയം, അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന സൂചനകള്‍ ശക്തമാണ്. അമൃത്പാലും അനുയായി പപല്‍പ്രീതും പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്ത് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ജയിലില്‍ പാര്‍പ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങല്‍ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത്പാലിന്റെ ഉപാധികളെന്നാണ് സൂചന. അമൃത്‌പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.യേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

English Summary: Amritpal releases video, says police crackdown not an attack on him but Sikh community