അരുവിക്കരയിൽ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം ∙ നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ അലി

തിരുവനന്തപുരം ∙ നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ അലി അക്ബർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് മരിച്ചത്.
മാർച്ച് 30ന് പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ ഭാര്യ മുംതാസിനെയും മാതാവ് ഷാഹിറ (67)യെയും വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയായിരുന്നു മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ മാർച്ച് 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം.
കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബർ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മുംതാസും മരണത്തിനു കീഴടങ്ങി.
അക്ബർ അലി വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. 10 വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം.
English Summary: Aruvikkara murder: Ali akbar died in medical college, Thiruvananthapuram