ബ്രസീലിൽ ഡേ കെയർ സെന്ററിൽ ആക്രമണം; 4 കുട്ടികൾ കൊല്ലപ്പെട്ടു
ബ്ലുമെനൗ ∙ ബ്രസീലിൽ ഡേ കെയർ സെന്ററിൽ ആക്രമണം. നാല് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. 24 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ സാന്ത കതാരിനയിലെ ബ്ലുമെനൗ നഗരത്തിൽ കാന്റിനോ ബോം പാസ്റ്റർ ഡേ കെയർ സെന്ററിലാണ് ആക്രമണമുണ്ടായത്.

മഴുവും കത്തിയുപയോഗിച്ചാണ് അക്രമി കുട്ടികളെ കൊലപ്പെടുത്തിയത്. 5 മുതൽ 7 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. പരുക്കേറ്റവരിൽ 2 വയസ്സിനും അതിനുംതാഴെ പ്രായമുള്ള കുട്ടികളുമുണ്ട്.
പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നതായി സാന്ത കതാരിനയിലെ ഗവർണർ ജോർജിനോ മെല്ലോ അറിയിച്ചു. സംഭവത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ ദുഃഖം രേഖപ്പെടുത്തി.
Read Also: എൻസിഇആർടി പുസ്തകങ്ങളിൽ നിന്ന് ‘ഗാന്ധി വധം, ആർഎസ്എസ് നിരോധനം’ പുറത്ത്
English Summary: Brazil preschool attack leaves four children dead