‘രാഹുൽ ബിജെപി ഏജന്റെന്ന് വിളിച്ചു; കോൺഗ്രസ് അടുത്ത പതിറ്റാണ്ടിലൊന്നും അധികാരത്തിലെത്തില്ല’
ന്യൂഡൽഹി ∙ അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും

ന്യൂഡൽഹി ∙ അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്നും ആസാദ് കുറ്റപ്പെടുത്തി.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂർവം പെരുമാറിയെന്ന് ആസാദ് പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിൽ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുലാം നബിയുടെ വെളിപ്പെടുത്തലിനു പിന്നാലെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. കോൺഗ്രസ് സംവിധാനത്തിന്റെയും നേതൃത്വത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ഗുലാം നബിയും ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് അവർ അർഹിച്ചിരുന്നില്ലെന്നും ഇത്രയും കാലം ഒളിപ്പിച്ചുവച്ച യഥാർഥ സ്വഭാവമാണ് ഇപ്പോൾ അവർ വെളിപ്പെടുത്തിയതെന്ന് ജയ്റാം രമേശ് ട്വിറ്ററിൽ വ്യക്തമാക്കി.
English Summary: Ghulam Nabi Azad against Rahul Gandhi and congress