ADVERTISEMENT

കോഴിക്കോട് ∙ നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെപിസിസി ഇടപെടണമെന്ന് കെ.മുരളീധരന്‍ എംപി. 82 വയസ്സുള്ള എ.കെ.ആന്റണിയെ പോലും അപമാനിക്കുന്നു. അനില്‍ ആന്റണി പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്ന് സൈബര്‍ ആക്രമണമാണെന്നും മുരളീധരന്‍ പറഞ്ഞു.

Read Also: ‘ട്രെയിൻ തീവയ്‌പിന് കൃത്യമായ മുന്നൊരുക്കം, കോളും ചാറ്റും തെളിവ്; ഷാറുഖിന് സഹായം കിട്ടി’

‘അനിൽ ആന്റണിക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. അദ്ദേഹം ചെറുപ്പക്കാരനായതുകൊണ്ട് അതൊന്നും താങ്ങാനുള്ള കരുത്തുണ്ടാകില്ല. ഞങ്ങളൊക്കെ ഇത് ഒരുപാട് അനുഭവിച്ചവരാണ്. പക്ഷേ 82 വയസ്സുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ ഇങ്ങനെ മോശപ്പെടുത്തുന്ന രീതിയിൽ സൈബർ ആക്രമണം നടത്തുന്നവർ കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാണ് ഇതിന് പിന്നില്‍.’– കെ.മുരളീധരൻ പറഞ്ഞു.

നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തന്റെ പരാതി പരിഹരിക്കാന്‍ നേതൃത്വം തയാറാകാത്തതില്‍ പരിഭവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: K Muraleedharan against Cyber attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com