‘കെപിസിസി ഓഫിസിൽ അപമര്യാദയായി പെരുമാറി’: ബിന്ദുകൃഷ്ണയുടെ ഭർത്താവിനെതിരെ പരാതി
തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരായ പരാതിയിൽ ഉറച്ച് മഹിളാ കോൺഗ്രസ് നേതാവ്. കൃഷ്ണകുമാർ കെപിസിസി ഓഫിസിൽ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്റെ ആരോപണം. കൃഷ്ണകുമാറിനെതിരെ മ്യൂസിയം പൊലീസിൽ സുനിത

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരായ പരാതിയിൽ ഉറച്ച് മഹിളാ കോൺഗ്രസ് നേതാവ്. കൃഷ്ണകുമാർ കെപിസിസി ഓഫിസിൽ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്റെ ആരോപണം. കൃഷ്ണകുമാറിനെതിരെ മ്യൂസിയം പൊലീസിൽ സുനിത മൊഴി നൽകി.
മഹിളാ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ കെപിസിസി ഓഫിസിൽവച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് സുനിതയുടെ പരാതി. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സുനിത പറഞ്ഞു. വിഷയത്തിൽ കെപിസിസിയുടെയും മഹിളാ കോൺഗ്രസിന്റെയും ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും സുനിത ആരോപിച്ചു.
മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത് സുനിതയാണ്. രമേശ് ചെന്നിത്തല വിഭാഗത്തിൽപ്പെട്ട തന്നെ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാർ വെല്ലുവിളിച്ചിരുന്നതായി സുനിത പറഞ്ഞു. ഇത്തവണ പുനഃസംഘടനയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി സുനിതയെ നിയമിച്ചെങ്കിലും പ്രതിഷേധിച്ചു രാജിവയ്ക്കുകയായിരുന്നു.
English Summary: Mahila Congress leader Sunitha Vijayan against Bindu Krishna's husband Krishna Kumar