‘കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴയൊടുക്കാൻ 8 ആഴ്ച സമയം അനുവദിച്ചു ഹൈക്കോടതി
കൊച്ചി∙ കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചി കോർപറേഷന് ചുമത്തിയ 100 കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി 8 ആഴ്ചകൂടി സമയം അനുവദിച്ചു.

കൊച്ചി∙ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കൊച്ചി കോർപറേഷന് ചുമത്തിയ 100 കോടി രൂപ പിഴയൊടുക്കാൻ ഹൈക്കോടതി 8 ആഴ്ചകൂടി സമയം അനുവദിച്ചു.
മലിനീകരണം മൂലം ജനങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കണമെന്നും പിഴ ഒരു മാസത്തിനകം കേരള ചീഫ് സെക്രട്ടറിക്കു കോർപറേഷൻ കൈമാറണമെന്നുമായിരുന്നു മാർച്ച് 17ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 2 മാസത്തിനുള്ളിൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിയോടു നിർദേശിച്ചിരുന്നു.
ഇതിനെതിരെ നഗരസഭ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സാവകാശം അനുവദിച്ചത്. വീഴ്ചകൾ മൂലം രാജ്യത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ കൊച്ചിയെ തകർന്ന നിലയിലാക്കിയെന്ന് കോടതി വാക്കാൽ പറഞ്ഞു. കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്ന് കൊച്ചി ഏറെ താഴേയ്ക്കു പോയി. ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യില്ല, എന്നാൽ സമയം നീട്ടി നൽകാം. എന്നാൽ നിയമപരമായ എല്ലാ ഉത്തരവാദിത്തങ്ങളും കോർപറേഷൻ നിർവഹിക്കണമെന്നു കോടതി നിർദേശിച്ചു.
100 കോടി രൂപ ഈ ഘട്ടത്തിൽ നിക്ഷേപിച്ചാൽ കോർപറേഷന്റെ നില പരുങ്ങലിലാകുമെന്നും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാകുമെന്നും കോടതി വിലയിരുത്തി. സമയം അനുവദിക്കുമ്പോൾ കൊച്ചിയിലെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്തണം. ചീഫ് സെക്രട്ടറിക്കു നൽകിയ നിർദേശങ്ങൾ നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
English Summary: Kerala HC extended time to pay 100cr Fine to NGT for Kochi Corporation