തിരുവനന്തപുരം∙ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ.മുരളീധരൻ എംപി രംഗത്ത്. കോൺഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികിൽ എത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ

തിരുവനന്തപുരം∙ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ.മുരളീധരൻ എംപി രംഗത്ത്. കോൺഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികിൽ എത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ.മുരളീധരൻ എംപി രംഗത്ത്. കോൺഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികിൽ എത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെയും ബിഷപ്പുമാരുടെയും ബിജെപി അനുകൂല പ്രതികരണം കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി കെ.മുരളീധരൻ എംപി രംഗത്ത്. കോൺഗ്രസ് നേതൃത്വം ബിഷപ്പുമാരുടെ അരികിൽ എത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇതിനു മുൻകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതമേലധ്യക്ഷൻമാരെ കാണുന്നത് തിണ്ണനിരങ്ങലായി കാണേണ്ടെന്നും, വി.ഡി.സതീശനെ പരോക്ഷമായി വിമർശിച്ച് മുരളീധരൻ ചൂണ്ടിക്കാട്ടി.

‘‘ചില അഭിവന്ദ്യ പിതാക്കൻമാരുടെ ഭാഗത്തുനിന്ന് ബിജെപി അനുകൂല പ്രസ്താവനകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും അണികൾ ഉൾക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. കാരണം ബിജെപിയുടെ അഖിലേന്ത്യാ നയം ന്യൂനപക്ഷങ്ങളോടുള്ള വിരോധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ജാർഖണ്ഡിൽ നിന്നുള്ള നിഷികാന്ത് ദുബെ, ജാർഖണ്ഡിലെ ക്രിസ്ത്യൻ മിഷനറിമാർ ആദിവാസികൾ ഉൾപ്പെടെയുള്ളവരെ മതം മാറ്റുന്നു, അതിന് കോൺഗ്രസ് ഉൾപ്പെട്ട അവിടുത്തെ സർക്കാർ കൂട്ടുനിൽക്കുന്നു എന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൂടി പറഞ്ഞതാണ്. അതിനുശേഷം അവർക്ക് കാര്യമായ എന്തെങ്കിലും മാറ്റമുണ്ടായതായി കണ്ടിട്ടില്ല.’ – കെ.മുരളീധരൻ പറഞ്ഞു.

ADVERTISEMENT

‘ഇത് വോട്ടിനു വേണ്ടിയുള്ള ഓരോ നീക്കങ്ങളാണ്. ചില ബിഷപ്പുമാർ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അവരെ അടച്ചാക്ഷേപിക്കുന്ന രീതിയോട് കോൺഗ്രസ് ഒരിക്കലും യോജിക്കില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിയാലോചിച്ച്, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച ബിഷപ്പുമാരുമായി സംസാരിച്ച് അവരുടെ നിലപാട് തിരുത്തിക്കണം എന്നാണ് എന്റെ നിലപാട്. എന്തുകൊണ്ടാണ് അവർ ആ നിലപാടിലേക്ക് എത്തിയതെന്ന് ആദ്യം അറിയണം.’

‘മാർക്സിസ്റ്റ് പാർട്ടി അവരെ വിമർശിക്കുമ്പോൾ അവരുടെ ‘പീപ്പിൾസ് ഡെമോക്രസി’യിൽ എഴുതിയ ഒരു വാചകം, ന്യൂനപക്ഷങ്ങളുടെ ഇടയിൽ വിഭജനമുണ്ടാക്കി വോട്ടു തട്ടാൻ ബിജെപി ശ്രമിക്കുന്നു എന്നാണ്. പക്ഷേ ഈ തന്ത്രം ആദ്യമായി കേരളത്തിൽ നടപ്പാക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ വോട്ട് കൈക്കലാക്കി. ഞാൻ ഒരു മതത്തിന്റെയും പേരു  പറയുന്നില്ല. ഈ തന്ത്രം ഇപ്പോൾ ബിജെപി പയറ്റുമ്പോൾ, അതിനെ വിമർശിക്കാനുള്ള യോഗ്യത കേരളത്തിലെ സിപിഎമ്മിനില്ല. കാരണം അവരാണ് ഈ തന്ത്രം വോട്ടിനു വേണ്ടി ഇവിടെ ആദ്യം പയറ്റിയത്. ആ തന്ത്രം ഇന്ന് ബിജെപി പരീക്ഷിക്കുന്നു. അത്രേയുള്ളൂ.’ – മുരളീധരൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘‘ബിജെപി അനുകൂല പ്രസ്താവന നടത്തിയ ബിഷപ്പുമാരാരും കോൺഗ്രസ് നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും എന്തുകൊണ്ട് ബിജെപി അനുകൂല പ്രസ്താവന നടത്തി എന്നത് അവരുമായി ചർച്ച ചെയ്യണം. എന്നിട്ട് അവരെ കോൺഗ്രസിന്റെ ദേശീയ മതേതര കാഴ്ചപ്പാടിലേക്കു കൊണ്ടുവരാൻ ഈ മൂന്നു നേതാക്കളും മുൻകയ്യെടുക്കണം. ഇവരെല്ലാം കാലാകാലങ്ങളായി കോൺഗ്രസിന് വോട്ടു ചെയ്യുന്നവരാണ്. അവർക്ക് ഇത്തരത്തിൽ പുനർവിചിന്തനം നടത്തുമ്പോൾ, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് വിലയിരുത്തണം. ഇക്കാര്യത്തിൽ ഇവർ മൂന്നു പേരുമാണ് മുൻകയ്യെടുക്കേണ്ടത്. ബാക്കി കാര്യങ്ങൾ രാഷ്ട്രീയകാര്യ സമതിയിൽ ചർച്ച ചെയ്യാം. ഞങ്ങൾക്കൊക്കെ ബിഷപ്പുമാരായി നല്ല ബന്ധമുണ്ട്. പക്ഷേ, പാർട്ടിയുടെ ചട്ടക്കൂട് അനുസരിച്ച് ഇക്കാര്യത്തിൽ പാർട്ടി നയം പറയേണ്ടത് ഈ മൂന്നു പേരുമാണ്. അവർ സഭാ നേതൃത്വവുമായി സംസാരിക്കുന്നതാണ് ഉചിതം.’ – മുരളീധരൻ ചൂണ്ടിക്കാട്ടി.

‘‘തിണ്ണ നിരങ്ങൽ ആരും നടത്താറൊന്നുമില്ല. മുൻപ് കെ.കരുണാകരനെക്കുറിച്ച് ഒരു ആക്ഷേപം പറഞ്ഞിരുന്നു. അദ്ദേഹം അരമനകൾ കയറിയിറങ്ങിയെന്ന്. അന്ന് അദ്ദേഹം അത്തരമൊരു നിലപാട് എടുത്തതുകൊണ്ടാണ് 1972ൽ നടന്ന വിദ്യാഭ്യാസ സമരത്തിനെ തുടർന്ന് സഭയ്ക്ക് മൊത്തം കോൺഗ്രസുമായുണ്ടായ അകൽച്ച പരിഹരിച്ചത്. എ.കെ.ആന്റണിയുടെ മതേതര പ്രതിച്ഛായയും ആദർശവും കരുണാകരന്റെ പ്രവർത്തനവും ചേർന്നപ്പോൾ വലിയൊരു മാറ്റമുണ്ടായി. അത് എല്ലാവരും സ്വീകരിക്കണം. തിണ്ണ നിരങ്ങണം എന്ന വാചകത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം മതമേലധ്യക്ഷൻമാരെല്ലാം വോട്ടർമാരല്ലേ? കാലാകാലങ്ങളായി കോൺഗ്രസിനെ സഹായിച്ചവരല്ലേ? അവർക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മനംമാറ്റമുണ്ടായതെന്ന് പരിശോധിക്കണം. ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം.’ – മുരളീധരൻ പറഞ്ഞു.

ADVERTISEMENT

English Summary: K Muralidharan Takes A Dig At Congress Leadership