കണ്ണൂർ∙ കേരളത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസ്. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്ന് ഗോവിന്ദനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേരളത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസ്. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്ന് ഗോവിന്ദനെ പരിഹസിച്ച് കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞ ‘അപ്പക്കഥ’ വൈറലായിരുന്നു. ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു വലിയ കുട്ടയിൽ അപ്പക്കൂട്ടം വിൽക്കാൻ കുടുംബശ്രീ അംഗങ്ങൾ ഒൻപതു മണിക്ക് പുറപ്പെട്ടാൽ വിൽപനയ്ക്കു ശേഷം 12 മണിക്ക് ട്രെയിൻ കയറി 1.30ന് തിരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാമെന്നായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ചെറുതുരുത്തിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കൃഷ്ണദാസിന്റെ പ്രതികരണം.

ADVERTISEMENT

‘‘രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദുഃഖിക്കേണ്ട. രണ്ടു ലക്ഷം കോടി ചെലവഴിക്കാതെ നാമമാത്രമായ തുകയ്ക്കാണ് കേരളത്തിലെ ജനങ്ങൾ ഇനി തെക്കുനിന്ന് വടക്കോട്ടേയ്ക്കു വടക്കുനിന്ന് തെക്കോട്ടേയ്ക്കും വളരെ വേഗത്തിൽ യാത്ര ചെയ്യുക. മാത്രമല്ല, ഗോവിന്ദൻ മാഷിനും ഏറെ സന്തോഷിക്കാൻ സാധിക്കും. ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് അതു വിറ്റ് വളരെ പെട്ടെന്ന് ഷൊർണൂരിലേക്കും എത്താനാകും. അതിന് രണ്ടു ലക്ഷം കോടി രൂപ ചെലവും വരില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ തയാറാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ – കൃഷ്ണദാസ് പറഞ്ഞു. 

‘‘മലയാളികൾക്ക് പ്രിയങ്കരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എക്സ്പ്രസ്. വന്ദേഭാരത് എക്സ്പ്രസ് താമസിയാതെ കേരളത്തിലൂടെ ഓടിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞത്, വന്ദേഭാരത് എക്സ്പ്രസ് അല്ല ഓടാൻ പോകുന്നത്, കെ റെയിലാണ് കേരളത്തിൽ പ്രാവർത്തികമാകാൻ പോകുന്നത് എന്നാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്നും, മുഖ്യമന്ത്രിയുടേത് വെറും വായ്ത്താരിയാണെന്നും ഈ വിഷുദിനത്തിൽ മലയാളികൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.’

ADVERTISEMENT

‘‘കേരളത്തിലെ റെയിൽവേയുടെ വികസന രംഗത്ത് ഒരു നാഴികക്കല്ലാണ് വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ 90 കിലോമീറ്റർ വേഗതയിലും, എറണാകുളത്തുനിന്ന് ഷൊർണൂർ വരെ 100 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ മുതൽ കണ്ണൂർ വരെ 110 കിലോമീറ്റർ വേഗത്തിലുമാണ് വന്ദേഭാരത് എക്സ്പ്രസ് ഓടുക. അധികം വൈകാതെ ഇത് യഥാക്രമം 100, 110, 130 കിലോമീറ്റർ വേഗതയിലേക്കു മാറും. കേരളത്തിലെ ട്രാക്കുകളിലുള്ള വളവുകൾ നിവർത്തി ഓഗസ്റ്റ് മാസത്തോടെ വന്ദേഭാരത് 160 കിലോമീറ്റർ വേഗതയിൽ ഓടുമെന്നാണ് പ്രതീക്ഷ’ – കൃഷ്ണദാസ് പറഞ്ഞു.

English Summary: PK Krishnadas Takes A Dig At CPM Secretary MV Govindan