അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടിൽ വിഞ്ചിയ ഗ്രാമത്തിൽ ശിരസ്സറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയതു നരബലിയെന്നു സൂചന. അഗ്നികുണ്ഡത്തിലേക്കു സ്വയം തലയറുത്ത് അർപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്വന്തം ശിരസ്സുകൾ ഛേദിക്കാനായി പുതിയതരം ഗില്ലറ്റിൻ പോലുള്ള യന്ത്രവും ഇവർ നിർമിച്ചിരുന്നു. ഞായറാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടിൽ വിഞ്ചിയ ഗ്രാമത്തിൽ ശിരസ്സറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയതു നരബലിയെന്നു സൂചന. അഗ്നികുണ്ഡത്തിലേക്കു സ്വയം തലയറുത്ത് അർപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്വന്തം ശിരസ്സുകൾ ഛേദിക്കാനായി പുതിയതരം ഗില്ലറ്റിൻ പോലുള്ള യന്ത്രവും ഇവർ നിർമിച്ചിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കർഷകനായ ഹെമു മക്വാന, ഭാര്യ ഹൻസ മക്വാന എന്നിവരാണു മരിച്ചത്. പാരമ്പര്യ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ബലിയാണ് ഇ‌വർ നടത്തിയതെന്നാണു നിഗമനം. മറ്റു വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും മറ്റാർക്കും പങ്കില്ലെന്നും ഇവരെഴുതിയ കുറിപ്പ് കണ്ടെടുത്തു.

ADVERTISEMENT

ദേവപ്രീതിക്കായി ഇരുവരും സ്വയം ബലി നൽകിയെന്നാണു കരുതുന്നത്. ശിരഛേദത്തിനു മുൻപ് ഇവർ അഗ്നികുണ്ഡം ഒരുക്കിയിരുന്നു. പിന്നാലെ തലകൾ ഗില്ലറ്റിൻ യന്ത്രത്തിനു കീഴിൽവച്ചു. കയ്യിൽ പിടിച്ചിരുന്ന കയർ വിടുകയും ഇരുമ്പ് ബ്ലേഡ് തലയ്ക്കു മുകളിൽ പതിക്കുകയും ചെയ്തു. മുറിഞ്ഞുമാറിയ തലകൾ അഗ്നികുണ്ഡത്തിലേക്ക് ഉരുണ്ടുപോയെന്നും വിഞ്ചിയ എസ്‍ഐ ഇന്ദ്രജിത്‌സിങ് ജഡേജ പറഞ്ഞു. 

ഗുജറാത്തിൽ ദമ്പതികൾ ബലിക്ക് ഉപയോഗിച്ച ഗില്ലറ്റിനും അഗ്നികുണ്ഡവും. ചിത്രം: ഓൺമനോരമ

വധശിക്ഷ നടപ്പാക്കുന്നതിനു നേരത്തേ ഉപയോഗിച്ചിരുന്ന യന്ത്രമായിരുന്നു ഗില്ലറ്റിൻ. പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ച് ദമ്പതികൾ നിർമിച്ച താൽക്കാലിക ക്ഷേത്രത്തിൽ ഒരു വർഷമായി പൂജകൾ നടക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. രണ്ടു മക്കളെയും അമ്മാവന്റെ വീട്ടിലേക്ക് അയച്ച ശേഷമായിരുന്നു ബലി നടത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary: Gujarat farmer, wife end lives with make-shift guillotine as part of ‘sacrificial’ ritual 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT