ബെയ്ജിങ്∙ ലൈവ് പെർഫോമൻസിനിടെ നിലതെറ്റി വീണ് ചൈനീസ് ജിംനാസ്റ്റിക് താരത്തിന് ദാരുണാന്ത്യം. ചൈനീസ നഗരമായ സുഷോയിലാണ് സംഭവം. പ്രകടനത്തിനിടെ 30 അടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ചാണ് ചൈനീസ് വനിതാ താരം സൺ മരിച്ചത്. പങ്കാളിയുമൊത്തുമുള്ള പ്രകടനത്തിനിടെ കൈവിട്ട താഴേക്കു പതിച്ച് ഗുരുതരമായ പരുക്കേറ്റ താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്∙ ലൈവ് പെർഫോമൻസിനിടെ നിലതെറ്റി വീണ് ചൈനീസ് ജിംനാസ്റ്റിക് താരത്തിന് ദാരുണാന്ത്യം. ചൈനീസ് നഗരമായ സുഷോയിലാണ് സംഭവം. അക്രൊബാറ്റിക് പ്രകടനത്തിനിടെ 30 അടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ചാണ് ചൈനീസ് വനിതാ താരം സൺ മരിച്ചത്. പങ്കാളിയുമൊത്തുമുള്ള പ്രകടനത്തിനിടെ കൈവിട്ട താഴേക്കു പതിച്ച് ഗുരുതരമായ പരുക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവു തന്നെയായിരുന്നു സൺ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരത്തിന്റെ അക്രോബാറ്റിക് പ്രകടനത്തിലെ പങ്കാളിയും. ഇരുവരുമൊത്തുള്ള പ്രകടനത്തിനിടെ ഉയരത്തിൽവച്ച് പങ്കാളിയുടെ കാലുകളിൽ തൂങ്ങിനിൽക്കാനുള്ള ശ്രമത്തിനിടെയാണ് താരം അപകടത്തിൽപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. രണ്ടു കുട്ടികളുടെ മാതാവാണ് മരിച്ച ചൈനീസ് താരം. വർഷങ്ങളായി ഒരുമിച്ച് പ്രകടനങ്ങളിൽ പങ്കെടുക്കുന്നവരാണ് സണ്ണും ഭർത്താവ് ഷാങ്ങും. സുരക്ഷാ സംവിധാനങ്ങൾ കൂടാതെ ഒട്ടേറെ വേദികളിൽ ഇവർ അക്രൊബാറ്റിക് പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

അതിനിടെ, അപകട സമയത്ത് ഇരുവരും തമ്മിൽ തർക്കിച്ചിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതാ താരത്തോട് സുരക്ഷാ ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അത് നിരസിച്ചതായും റിപ്പോർട്ടുണ്ട്.

ADVERTISEMENT

അതേസമയം, അപകട സമയത്ത് ഭാര്യയുമായി തർക്കത്തിലായിരുന്നുവെന്ന ആരോപണങ്ങൾ ഭർത്താവ് നിഷേധിച്ചു. അവസാന നിമിഷം വരെ സന്തുഷ്ടരായിരുന്നുവെന്നും യാതൊരു പ്രശ്നങ്ങൾക്കും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും ഷാങ് വിശദീകരിച്ചു.

English Summary: Chinese Acrobat Falls To Death During A Live Performance With Husband

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT