അതീഖിന്റെ കൊലയാളികൾക്ക് മാധ്യമപ്രവർത്തകരാകാൻ പരിശീലനം; മൂന്നു സഹായികൾ അറസ്റ്റിൽ
ലക്നൗ∙ സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന കേസിൽ മുഖ്യപ്രതികളെ സഹായിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരായി ചമഞ്ഞാണ് കൊലയാളികളായ

ലക്നൗ∙ സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന കേസിൽ മുഖ്യപ്രതികളെ സഹായിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരായി ചമഞ്ഞാണ് കൊലയാളികളായ ലവ്‌ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി സിങ് എന്നിവർ എത്തിയത്. ഇതിന് ഇവരെ സഹായിച്ച മൂന്നു പേരെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ബന്ദ റെയിൽവേ സ്റ്റേഷനിൽനിന്നു കസ്റ്റഡിയിലെടുത്തത്.
പ്രാദേശിയ വാർത്താ വെബ്സൈറ്റിൽ ജോലി ചെയ്യുന്നവരാണ് ഇവർ. അതീഖിനെയും സഹോദരനെയും കൊല്ലുന്നതിന്റെ തലേദിവസം കൊലയാളികൾ ഇവരിയിൽനിന്നു പരിശീലനം നേടിയിരുന്നതായി പൊലീസ് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിങ് രീതികളും ക്യാമറ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുമാണ് പരിശീലനം നേടിയത്.
അതേസമയം, ഒളിവിലുള്ള അതീഖ് അഹ്മദിന്റെ ഭാര്യ ഷെയ്സ്ത പർവീണിനെ കണ്ടെത്തുന്നതിനായി കൗശമ്പിയിൽ പൊലീസ് വീണ്ടും തിരച്ചിൽ നടത്തി. അതീഖ് അഹമ്മദ് (60) സഹോദരൻ അഷ്റഫ് അഹമ്മദ് എന്നിവരെ ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ ആണ് അക്രമികൾ വെടിവച്ചു കൊന്നത്.
English Summary: Atiq Ahmed Killer Received Crash Course In Reporting: Police