ന്യൂഡല്‍ഹി ∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പൊലീസ് സ്റ്റേഷനിൽ എത്തിയതിനെച്ചൊല്ലി വിവാദം. ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ നോട്ടിസ് കിട്ടിയതിനു പിന്നാലെ ഡൽഹി ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സത്യപാൽ മാലിക് എത്തിയതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. സത്യപാൽ മാലിക് സ്വമേധയാ വന്നതാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പൊലീസ് സ്റ്റേഷനിൽ എത്തിയതിനെച്ചൊല്ലി വിവാദം. ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ നോട്ടിസ് കിട്ടിയതിനു പിന്നാലെ ഡൽഹി ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സത്യപാൽ മാലിക് എത്തിയതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. സത്യപാൽ മാലിക് സ്വമേധയാ വന്നതാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സത്യപാല്‍ മാലിക്കിനു പിന്തുണ പ്രഖ്യാപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നടത്താനിരുന്ന ഖാപ്പ് പഞ്ചായത്തിനു ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാലിക്കിന്റെ വസതിക്കു സമീപത്തെ പാർക്കിൽ യോഗം ചേരാനാണ് അനുമതി തേടിയത്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘങ്ങൾ യോഗത്തിനെത്തിയിരുന്നു.

ADVERTISEMENT

യോഗത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു കർഷക നേതാക്കൾ ആർകെ പുരം സ്റ്റേഷനിലേക്കു പോയപ്പോൾ മാലിക്കും കൂടെ പോകുകയായിരുന്നു എന്നാണു റിപ്പോർട്ട്. മാലിക്കിനെയും കർഷക നേതാക്കളെയും അറസ്റ്റ് ചെയ്തതായും ആരോപണമുയർന്നു. ‘‘സത്യപാല്‍ മാലിക്കിനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല. തന്നെ പിന്തുണയ്ക്കുന്നവരുടെ കൂടെ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണ്. സത്യപാല്‍ മാലിക്കിന് തോന്നുമ്പോള്‍ മടങ്ങിപ്പോകാം’’– ഡല്‍ഹി പൊലീസ് വ്യക്തമാക്കി. പിന്നീട് മാലിക് സ്റ്റേഷനിൽനിന്നു പുറത്തുവരികയും ചെയ്തു.

റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മാലിക്കിനെ ഈ മാസം 28ന് ചോദ്യംചെയ്യാൻ സിബിഐ തീരുമാനിച്ചിരുന്നു. കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും അതിലൊന്ന് അംബാനിയുടേതും മറ്റേതു പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ആർഎസ്എസ് നേതാവ് റാം മാധവിന്റേതുമാണെന്നാണു മാലിക്ക് വെളിപ്പെടുത്തിയത്. ഒപ്പിട്ടാൽ 300 കോടി രൂപ കൈക്കൂലി കിട്ടുമെന്നു ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായും മുൻ ഗവർണർ പറഞ്ഞിരുന്നു. 

ADVERTISEMENT

English Summary: Satya Pal Malik Visits Delhi Police Station, Cops Say Not Arrested