ആദ്യ പദ്ധതി ചോര്‍ന്നത് പ്രധാനമന്ത്രിയുടെ സുരക്ഷയെ ബാധിക്കില്ല: സി.എച്ച്.നാഗരാജു
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ പദ്ധതി ചോര്‍ന്നത് സുരക്ഷയെ ബാധിക്കില്ലെന്ന് തിരുവനന്തപുരം കമ്മിഷണര്‍ സി.എച്ച്.നാഗരാജു. പുതിയ പദ്ധതി

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ പദ്ധതി ചോര്‍ന്നത് സുരക്ഷയെ ബാധിക്കില്ലെന്ന് തിരുവനന്തപുരം കമ്മിഷണര്‍ സി.എച്ച്.നാഗരാജു. പുതിയ പദ്ധതി അതിവേഗം തയാറാക്കി. മുന്‍പ് തയാറാക്കിയ പദ്ധതി ചോര്‍ന്നത് തിരുവനന്തപുരത്ത് നിന്നാണോ എന്നത് സംബന്ധിച്ച് ഡിസിപി അന്വേഷിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്തെ പരിപാടിയും കഴിഞ്ഞ് മറ്റന്നാള്‍ മടങ്ങിപ്പോകുന്നത് വരെയുള്ള സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഇടപെട്ടാണ് പുതിയ പദ്ധതി തയാറാക്കിയത്.
English Summary: Trivandrum commissioner CH Nagaraju on PM's security