വ്യക്തിപരമായ നഷ്ടമെന്ന് പ്രധാനമന്ത്രി: പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ
ന്യൂഡൽഹി∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലോക്‌സഭാ സ്പീക്കർ ഓം ബിർല, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പഞ്ചാബ്

ന്യൂഡൽഹി∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലോക്‌സഭാ സ്പീക്കർ ഓം ബിർല, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് എന്നിവരുൾപ്പെടെ അനുശോചനം അറിയിച്ചു.
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി: ‘‘ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനു നിരവധി സംഭാവന നൽകിയ ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പഞ്ചാബിന്റെ പുരോഗതിക്കായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്. നിരവധി വിഷയങ്ങളിൽ അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ സ്‌നേഹപൂർവം ഓർക്കുന്നു’’.
∙ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്: ‘‘പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക പങ്കു വഹിച്ച രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. രാഷ്ട്രീയ, ഭരണ ജീവിതത്തിൽ, കർഷകരുടെയും സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനായി നിരവധി ശ്രദ്ധേയമായ സംഭാവനകൾ നൽകി’’.
∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ: ‘‘അദ്ദേഹത്തിന്റെ വിയോഗ വാർത്ത താങ്ങാനുള്ള ശക്തി കുടുംബത്തിന് നൽകട്ടെ’’.
∙ ലോക്‌സഭാ സ്പീക്കർ ഓം ബിർല: ‘‘അദ്ദേഹം ജനങ്ങളുടെയും കർഷകരുടെയും താൽപര്യങ്ങൾക്കായി പോരാടി. സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി സംഭവന നൽകി. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു’’.
∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ: ‘‘ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പഞ്ചാബിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം’’.
∙ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്: ‘‘രാഷ്ട്രീയത്തിലെ അഗ്രഗണ്യനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതനാണ്. അദ്ദേഹം പഞ്ചാബിനു നൽകിയ സംഭാവനകൾ പ്രചോദനാത്മകമായി നിലനിൽക്കും’’.
English Summary: "A Personal Loss": PM, Political Leaders Mourn Parkash Singh Badal