റോഡ് ക്യാമറ അഴിമതി രണ്ടാം ലാവ്ലിൻ; കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്: 7 ചോദ്യങ്ങളുമായി യുഡിഎഫ്
തിരുവനന്തപുരം∙ റോഡുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്എൻസി ലാവ‌്‌ലിനാണെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച

തിരുവനന്തപുരം∙ റോഡുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്എൻസി ലാവ‌്‌ലിനാണെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച യുഡിഎഫ് നേതാക്കൾ അവയെല്ലാം ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു.
യുഡിഎഫ് ഉയർത്തുന്ന ചോദ്യങ്ങൾ:
1. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിക്കും വെണ്ടർക്കും മാത്രമേ ടെൻഡർ നൽകാൻ സാധിക്കൂ എന്നാണ് നിഷ്കർഷിക്കുന്നത്. റോഡ് സുരക്ഷാ ക്യാമറകളെ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ്ആർഐടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ നൽകിയത് എന്തുകൊണ്ട്?
2. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം ഡേറ്റാ സുരക്ഷ, ഫെസിലിറ്റി മാനേജ്മെന്റ് അടക്കം സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല. ഈ വ്യവസ്ഥകൾക്കു വിപരീതമായി എസ്ആർഐടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?
3. ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്ആർഐടിയുടെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്ആർഐടിയുടെ കരാർ ലഭിക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
4. സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്ആർഐടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്കു വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12ലെ മന്ത്രിസഭാ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽനിന്നു കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്?
5. കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്ആർഐടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏൽപിച്ചുകൊണ്ട് എസ്ആർഐടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ (കമ്മീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
6. സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്ആർഐടി ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?
7. കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്ആർഐടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ ക്യാമറകളുടെ പരിപാലനത്തിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
∙ എല്ലാവഴികളും ഒരു പെട്ടിയിലേക്ക്
കെൽട്രോണിൽ ക്യാമറ ഇടപാട് നടത്തിയ എംഡി ഇപ്പോൾ ഊരാളുങ്കലിലാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. എസ്ആർഐടിക്ക് സഹായം വാഗ്ദാനം ചെയ്തത് ടെക്നോപാർക്കിലെ കമ്പനി ഡയറക്ടറാണ്. ഇത് എഐ ക്യാമറയല്ല, അഴിമതി ക്യാമറയാണ്. എല്ലാത്തിന്റെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും സതീശൻ ആരോപിച്ചു.
English Summary: AI traffic camera corruption in second Lavalin, UDF comes up with 7 questions