‘ഭർത്താവിനെ ഞാൻ ബിസിനസുകാരനാക്കി; മകൾ അവളുടെ ഭർത്താവിനെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാക്കി’
ബെംഗളൂരു ∙ ഭർത്താവിനെ സ്വാധീനിക്കാൻ ഭാര്യയ്ക്ക് എത്രത്തോളം കഴിയുമെന്ന് വിശദീകരിക്കുന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘എന്റെ ഭർത്താവിനെ ഞാൻ ബിസിനസുകാരനാക്കി, എന്റെ മകൾ

ബെംഗളൂരു ∙ ഭർത്താവിനെ സ്വാധീനിക്കാൻ ഭാര്യയ്ക്ക് എത്രത്തോളം കഴിയുമെന്ന് വിശദീകരിക്കുന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘എന്റെ ഭർത്താവിനെ ഞാൻ ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി’ എന്നു സുധ പറയുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.
‘‘എങ്ങനെ ഒരു ഭർത്താവിനെ മാറ്റിയെടുക്കാൻ ഭാര്യയ്ക്കാകുമെന്ന് നോക്കൂ...പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാനായില്ല. എന്നാൽ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. എല്ലാം ഭാര്യയുടെ മഹത്വമാണ്. പൂർവികരുടെ കാലം മുതൽ മരുമകന്റെ കുടുംബം ഇംഗ്ലണ്ടിലാണ് താമസം. എന്നാലും അവർ വലിയ മതവിശ്വാസികളാണ്. എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും വ്യാഴാഴ്ച തുടങ്ങുന്നതെന്ന് മരുമകൻ വിവാഹശേഷം എന്നോട് ചോദിച്ചിരുന്നു. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ച വ്രതമെടുക്കുന്നതിനാൽ അത് നല്ല ദിവസമാണെന്ന് പറഞ്ഞു. ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്.’– സുധ വിഡിയോയിൽ പറയുന്നു. മരുമകന്റെ അമ്മ തിങ്കളാഴ്ചയാണ് വ്രതമെടുക്കുന്നത്. മരുമകൻ എല്ലാ വ്യാഴാഴ്ചയും വ്രതത്തിലാണെന്ന് അവർ കൂട്ടിച്ചേർത്തു.
2009ലാണ് നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ അക്ഷതയും ഋഷി സുനക്കും തമ്മിലുള്ള വിവാഹം. ഇരുവരും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇവർക്ക് രണ്ടുമക്കളുണ്ട്. കൃഷ്ണയും അനൗഷ്കയും.
English Summary: "My Daughter Made Her Husband PM": Rishi Sunak's Mother-In-Law Sudha Murty