രാംപുർ∙ സമാജ‌വാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ.

രാംപുർ∙ സമാജ‌വാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാംപുർ∙ സമാജ‌വാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ. രാംപുർ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസം ഖാന്റെ പ്രസ്താവന. സമാനമായ തരത്തില്‍ ഞാനും എന്റെ മക്കളും കൊല്ലപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചാരണ യോഗത്തിന് എത്തിയവരോട് അസം ഖാന്‍ ചോദിച്ചു.

‘ആരെങ്കിലും വന്ന് ഞങ്ങളുടെ ശിരസിലേക്ക് തോക്കുചൂണ്ടി വെടിവയ്ക്കുകയാണോ വേണ്ടത്? ഇതൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ’ – അസം ഖാൻ പറഞ്ഞു. നമ്മൾ വോട്ടവകാശം വിനിയോഗിക്കും. അത് നമ്മുടെ ജന്മാവകാശമാണ്. ആ അവകാശം പോലും രണ്ടു തവണ  നിഷേധിക്കപ്പെട്ടു. ഇത് മൂന്നാം തവണയും നിഷേധിക്കപ്പെട്ടുന്ന സാഹചര്യം വന്നാൽ, പിന്നെ നമുക്ക് ശ്വസിക്കാനുള്ള അവകാശം പോലും ഉണ്ടാകില്ല’ – അസം ഖാൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

വിദ്വേഷ പ്രസംഗ കേസിൽ മൂന്നു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനം നഷ്ടമായതിനെ കുറിച്ചായിരുന്നു അസം ഖാന്റെ പരാമർശം. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാംപുരിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് അസം ഖാന് വിനയായത്.

English Summary: Samajwadi Party's Azam Khan Says He Fears Gangster Atiq Ahmed-Like Shootout