ഖാർത്തൂം∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്നത് അതിസാഹസിക രക്ഷാദൗത്യം. സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖാർത്തൂം∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്നത് അതിസാഹസിക രക്ഷാദൗത്യം. സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ് വ്യോമസേനയുടെ സി–130ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാദി സയ്യിദ്‌നയിലെ എയർസ്ട്രിപ്പിൽ പറന്നിറങ്ങിയത്. രാത്രിയിൽ ഒരു വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമായുള്ള നാവിഗേഷൻ സംവിധാനങ്ങളോ ഇന്ധനമോ ലാൻഡിങ് ലൈറ്റുകളോ ഇല്ലാതെ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു എയർസ്ട്രിപ്പ്.

കലാപം രൂക്ഷമായ ഖാർത്തൂമിൽനിന്ന് 40 കിലോമീറ്റർ വടക്കുമാറിയാണ് വാദി സയ്യിദ്‌ന എയർസ്ട്രിപ്പ്. കാഴ്ച വ്യക്തമാകുന്നതിനു ലാൻഡിങ് സമയത്ത് എയർ ഫോഴ്സ് പൈലറ്റുമാർ നൈറ്റ് വിഷൻ ഗോഗിൾസ് (എൻവിജി) ഉപയോഗിച്ചു. തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ എയർ സ്ട്രിപ്പിലേക്ക് അടുക്കുമ്പോൾ എയർക്രൂ ഇലക്‌ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാ-റെഡ് സെൻസറുകളും ഉപയോഗിച്ചു. ലാൻഡിങ് സമയത്തിനുശേഷവും എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ നീക്കവും പൈലറ്റുമാർ നടത്തി.

ADVERTISEMENT

വ്യോമസേനയുടെ സ്‌പെഷൽ ഫോഴ്‌സ് യൂണിറ്റിലെ എട്ടു ഗരുഡ കമാൻഡോകളാണ് ഓപ്പറേഷന്റെ ഭാഗമായത്. ഇവർ യാത്രക്കാർക്ക് സുരക്ഷയൊരുക്കുകയും വിമാനത്തിലേക്ക് ലഗേജുകൾ സുരക്ഷിതമായി കയറ്റുകയും ചെയ്തു. ലാൻഡിങ് സമയത്തിനു സമാനമായി, ടേക്ക്-ഓഫും എൻ‌വി‌ജി ഉപയോഗിച്ചാണ് പൈലറ്റുമാർ നടത്തിയത്. ജിദ്ദയിലേക്കാണ് യാത്രക്കാരെ എത്തിച്ചത്. രണ്ടു മണിക്കൂറിലധികം നീണ്ട ഓപ്പറേഷൻ നേരത്തെ കാബൂളിൽ നടത്തിയതിനു സമാനമാണ്.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടത്തുന്ന ‘ഓപ്പറേഷൻ കാവേരി’യിലൂടെ 754 പേരെയാണ് ഇന്നു നാട്ടിലെത്തിച്ചത്. വ്യോമസേന സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ 392 പേരെ ഡൽഹിയിൽ എത്തിച്ചപ്പോൾ ബാക്കി 362 ഇന്ത്യക്കാരെ ബെംഗളൂരുവിലെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം 1,360 ഇന്ത്യക്കാരെ ഇതിനകം നാട്ടിലെത്തിച്ചു.

ADVERTISEMENT

English Summary: In Daring Op, Air Force Pilots Use Night Vision Goggles To Land In Sudan