കുമളി ∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ

കുമളി ∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ കൊമ്പനെ വരവേറ്റു. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7 വരെ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.

അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ തവണ മയക്കുവെടി വച്ചത് പ്രശ്നമാകില്ല. ഏത് ദൗത്യത്തിലും പ്ലസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി പറഞ്ഞു.

മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിനുമുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ സ്വീകരിക്കുന്നു. (Video Grab: Manorama News)
അരിക്കൊമ്പനെ പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. ചിത്രം: റിജോ ജോസഫ് ∙മനോരമ
ADVERTISEMENT

ലോറിയിൽ കയറ്റിയശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിച്ചിരുന്നു. കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തി. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയത് ആശങ്കയായി.

അരിക്കൊമ്പനുമായി പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: റിജോ ജോസഫ് ∙മനോരമ
അരിക്കൊമ്പന്റെ കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടുന്നു. ചിത്രം: റിജോ ജോസഫ് ∙മനോരമ

∙ വടം കൊണ്ട് ബന്ധിച്ചു; കണ്ണുകൾ മൂടി

അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിക്കുന്ന കുങ്കിയാനകൾ ചിത്രം: റിജോ ജോസഫ് ∙മനോരമ
അരിക്കൊമ്പൻ ദൗത്യത്തിന് എത്തുന്ന കുങ്കിയാനകൾ. ചിത്രം: റിജോ ജോസഫ് ∙മനോരമ

ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി അരിക്കൊമ്പന്റെ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽനിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റി. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. 

ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.

അരിക്കൊമ്പനെ ഘടിപ്പിക്കാനുള്ള റേഡിയോ കോളർ. (ചിത്രം: റെജു അർണോൾഡ് ∙ മനോരമ)
ADVERTISEMENT

∙ 5 തവണ മയക്കുവെടി

അരിക്കൊമ്പനുമായി പോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: റിജോ ജോസഫ് ∙മനോരമ

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങി തുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

മയക്കുവെടിയേറ്റ അരിക്കൊമ്പൻ. ചിത്രം: റിജോ ജോസഫ് ∙മനോരമ
മയക്കുവെടിയേറ്റ അരിക്കൊമ്പൻ (വൃത്തത്തിനുളളിൽ). (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടി വച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ശനിയാഴ്ച തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.

മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപം കുങ്കിയാന. (Video Grab: Manorama News)
മയക്കുവെടിയേറ്റ അരിക്കൊമ്പന്‍. (Video Grab: Manorama News)

മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കി. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടി വയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.

ADVERTISEMENT

∙ ആശങ്കയുണ്ടാക്കി ചക്കക്കൊമ്പൻ

മയക്കുവെടിയേറ്റ അരിക്കൊമ്പന്‍. (Video Grab: Manorama News)
അരിക്കൊമ്പനെ കയറ്റികൊണ്ടുപോകാൻ എത്തിയ ലോറി. (Video Grab: Manorama News)

അതിനിടെ, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിച്ചു.

∙ ഒന്നാം ദിവസത്തെ ദൗത്യം ഇങ്ങനെ

ദൗത്യസംഘം, അരിക്കൊമ്പൻ. (Video Grab: Manorama News)

വെള്ളിയാഴ്ച പുലർച്ചെ 4.30നാണു 150 പേരടങ്ങുന്ന ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി രംഗത്തിറങ്ങിയത്. മയങ്ങിയാൽ കൊമ്പനെ മെരുക്കിയെടുക്കാൻ 4 കുങ്കിയാനകളും ഒപ്പമുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയായതിനാൽ മയക്കുവെടി വയ്ക്കുമെന്ന സൂചനയായിരുന്നു ആദ്യം. സിമന്റ്പാലത്തിനു സമീപമുള്ള പൈൻകാട്ടിൽ രാവിലെ 6.30നു പ്രത്യക്ഷപ്പെട്ട കാട്ടാന അരിക്കൊമ്പനെന്നു കരുതി ദൗത്യസംഘാംഗങ്ങൾ ഓപ്പറേഷനു തയാറായെങ്കിലും അത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനായിരുന്നു.

രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ദൗത്യം നിർത്തിവച്ചു. പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്.

ചക്കക്കൊമ്പനെ കണ്ട സിമന്റ്പാലത്തുനിന്ന് കാട്ടിലൂടെ നടന്നാൽ 8 കിലോമീറ്റർ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്. ഇവിടെ നിന്ന് ശനിയാഴ്ച രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ് വ്യക്തമാക്കി..

മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാല്‍ വടംകൊണ്ടു ബന്ധിച്ചപ്പോൾ. (ചിത്രം: റെജു അർണോൾഡ് ∙ മനോരമ)

English Summary: Mission Arikomban Day 2 - Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT