‘വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനും കഴിയണം’: നൃത്തസംവിധായകൻ ജീവനൊടുക്കി
നെല്ലൂർ ∙ തെലുങ്കിലെ പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യയെ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ.

നെല്ലൂർ ∙ തെലുങ്കിലെ പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യയെ ആന്ധ്രപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. തനിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി മരിക്കുന്നതിനു തൊട്ടുമുൻപ് സമൂഹമാധ്യമങ്ങളിലൂടെ ചൈതന്യ വിഡിയോ പങ്കുവച്ചിരുന്നു.
‘‘അമ്മയും അച്ഛനും സഹോദരിയും പ്രശ്നങ്ങൾ ബാധിക്കാത്ത രീതിയിലാണ് എന്നെ വളർത്തിയത്. സുഹൃത്തുക്കളോട് എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സാമ്പത്തിക ബാധ്യതകൾ എന്‍റെ സൽപ്പേരിന് കളങ്കം വരുത്തി. വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം.
പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ നെല്ലൂരിലാണ്, ഇത് എന്‍റെ അവസാന ദിനമാണ്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല’’– വിഡിയോയിൽ ചൈതന്യ പറഞ്ഞു. ചൈതന്യയുടെ മരണവാർത്ത അറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Telugu Choreographer Chaitanya Dies By Suicide, Says 'I Can't Bear...' in Last Video