കരുനാഗപ്പള്ളി∙ കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലുള്ള സിനിമാ തിയറ്ററിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. കുലശേഖരപുരം പുന്നക്കുളം കുറവൻതറ കിഴക്കതിൽ വീട്ടിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിൽ സിനിമ കാണാൻ എത്തിയ ഇയാൾ, മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിനു കാരണമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി∙ കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലുള്ള സിനിമാ തിയറ്ററിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. കുലശേഖരപുരം പുന്നക്കുളം കുറവൻതറ കിഴക്കതിൽ വീട്ടിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിൽ സിനിമ കാണാൻ എത്തിയ ഇയാൾ, മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിനു കാരണമായത്. സീറ്റു മാറാൻ ആവശ്യപ്പെട്ട തിയറ്റർ ജീവനക്കാരെ ഇയാൾ കത്തിയുമായി ആക്രമിക്കുകയായിരുന്നു.

സീറ്റ് മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തിയറ്ററിലെ ഡ്യൂട്ടി ഓഫിസർ സജിത് മാറിയിരിക്കാൻ ഇയാളോട് ആവശ്യപ്പെട്ടു. അതു കൂട്ടാക്കാതെ ആഷിഖ് സജിത്തിനെ ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ ചാടിവീണ ഇയാളെ, തിയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്, അഖിൽ എന്നീ യുവാക്കൾ തടയാൻ ശ്രമിച്ചു. ഇതോടെ മൂവരെയും ഇയാൾ കുത്തിപ്പരുക്കേൽപ്പിച്ചു.

ADVERTISEMENT

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. അനീഷിന്റെ പരാതിയിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസ് റജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുജാതൻപിള്ള, ഷമീർ, എസ്‌സി‌പിഒ രാജീവ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary: Youth Arrested For Attacking Theatre Staff In Karunagappally