എംവിഡിക്ക് വേണ്ടി വാഹന പരിശോധന സ്റ്റേഷനുകള്‍ സ്ഥാപിച്ചത് പ്രസാഡിയോ: രേഖ പുറത്ത്
തിരുവനന്തപുരം∙ എഐ ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) പദ്ധതിയില്‍ മുൻപും പങ്കാളിയായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍ സ്ഥാപിക്കാനായി

തിരുവനന്തപുരം∙ എഐ ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) പദ്ധതിയില്‍ മുൻപും പങ്കാളിയായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍ സ്ഥാപിക്കാനായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
തളിപ്പറമ്പ്, കാസര്‍കോട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലുൾപ്പെടെ വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിനു വേണ്ടി പദ്ധതി നടപ്പാക്കിയത് കിഡ്കോയാണ്. കരാറെടുത്തത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും. എന്നാൽ, ഊരാളുങ്കലില്‍ നിന്ന് വര്‍ക്ക് ഒാര്‍ഡര്‍ എടുത്തത് പ്രസാഡിയോ കമ്പനിയാണ്. ആകെ 3.54 കോടി രൂപയുടെ പദ്ധതിയാണിത്. തളിപ്പറമ്പിലെയും കാസര്‍കോട്ടെയും വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന് 1,36,45,000 രൂപ വീതവും തൃപ്പൂണിത്തുറയിലേതിന് 81,70,000 രൂപയും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണ് ഈ സെന്ററുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
രേഖകള്‍ പ്രകാരം പ്രസാഡിയോ കമ്പനി റജിസ്റ്റര്‍ ചെയ്തത് 2018ലാണ്. കമ്പനിയുടെ പ്രവര്‍ത്തന മേഖലയിലൊന്നും ഈയൊരു പ്രോജക്ട് നടപ്പാക്കാനുള്ള പ്രവര്‍ത്തന പരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഉള്ളതായി കാണുന്നില്ല. എന്നിട്ടും റജിസ്റ്റര്‍ ചെയ്ത അതേവര്‍ഷം തന്നെ കോടികളുടെ പ്രോജക്ട് ഏറ്റെടുത്ത് നടപ്പാക്കി. ഭരണപക്ഷത്തെ ഒരു പ്രമുഖന്റെ ബന്ധുവാണ് കമ്പനിക്ക് പിന്നിലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
English Summary: Presadio implemented Vehicle Testing Stations for MVD