ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് പോകുന്ന രാജവീഥിയിലെങ്ങും ജനം നിറഞ്ഞിരിക്കുകയാണ്. രാജവീഥിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് പോകുന്ന രാജവീഥിയിലെങ്ങും ജനം നിറഞ്ഞിരിക്കുകയാണ്.

രാജവീഥിക്ക് ഇരുവശത്തുമായി സന്തോഷത്തോടെയാണ് ജനങ്ങളുടെ കാത്തിരിപ്പ്. സമീപത്തെ പുൽ‌ത്തകിടിയിൽ കുടുംബങ്ങൾ നേരത്തേതന്നെ വന്ന് ക്യാംപ് ചെയ്തിട്ടുണ്ട്. തിരക്ക് കൂടുമ്പോൾ കൂടാരങ്ങൾ അഴിച്ചുമാറ്റണമെന്ന് അധികൃതർ ഇവർക്കു മുന്നറിയിപ്പ് നൽകി. ശുചീകരണ തൊഴിലാളികളോ ഉദ്യോഗസ്ഥരോ വാഹനത്തിൽ പോകുമ്പോൾ ജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും അവർ തിരിച്ച് അഭിവാദ്യം ചെയ്യുന്നതും കൗതുക കാഴ്ചയാണ്.

ADVERTISEMENT

ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി ചെറുവള്ളങ്ങൾ കായലിലൂടെ വരുമ്പോഴുള്ളതു പോലെയുള്ള ഓളം തീർക്കലാണ് കയ്യടിയിലൂടെ ജനം സൃഷ്ടിക്കുന്നത്. കിരീടധാരണത്തിനു രാജാവ് വരുന്നതിനുള്ള മുൻപുള്ള ചെറിയ ആഘോഷങ്ങളാണിത്. ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലും വെസ്റ്റ്മിൻസ്റ്റർ ആബിക്കു സമീപവും ആൾ‍ക്കൂട്ടമുണ്ട്.

രാജവീഥിയിൽ കാത്തു നിൽക്കുന്ന ജനം. ചിത്രം: റോമി മാത്യു ∙ മനോരമ
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രങ്ങൾ: ട്വിറ്റർ.
ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലെ കാഴ്ച (Photo by Loic VENANCE / AFP)
ചാൾസ് മൂന്നാമൻ രാജാവും പത്നി കാമിലയും. (Photo by Jon Super / POOL / AFP)
ചാൾസ് രാജാവിന്റെ പത്നി കാമില ബക്കിങ്ങാം കൊട്ടാരത്തിലെ അതിഥി സൽക്കാരത്തിനിടയിൽ. കിരീടധാരണച്ചടങ്ങുമായി ബന്ധപ്പെട്ട് വിശിഷ്ട വ്യക്തികൾക്കായി കൊട്ടാരം ഏർപ്പെടുത്തിയതാണ് സൽക്കാരം. (Photo by Yui Mok / POOL / AFP)
ബക്കിങ്ങാം കൊട്ടാരത്തിൽ റോയൽ നേവിയുടെയും റോയൽ എയർഫോഴ്സിന്റെയും ചടങ്ങുകളിൽ പങ്കെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവ്. File Photo by Stefan Rousseau / POOL / AFP)
ബക്കിങ്ങാം കൊട്ടാരത്തിൽ റോയൽ നേവിയുടെയും റോയൽ എയർഫോഴ്സിന്റെയും ചടങ്ങുകളിൽ പങ്കെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവും പത്നി കാമിലയും File Photo by Stefan Rousseau / POOL / AFP
കിരീടധാരണ ചടങ്ങ് കാണാനെത്തിയവർ. ചിത്രം: മനോരമ

English Summary: Peoples happily waiting for King Charles III coronation ceremony at Britain