ചാള്‍സിന്റെ കിരീടധാരണത്തിനിടെ ഉറക്കച്ചടവില്‍ കുഞ്ഞു രാജകുമാരന്; ലൂയിയുടെ ചിത്രം വൈറൽ
ലണ്ടൻ ∙ ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണത്തിനിടെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നത് ചാൾസ് രാജാവിന്റെ മൂത്തമകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ മകൻ ലൂയി രാജകുമാരൻ.

ലണ്ടൻ ∙ ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണത്തിനിടെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നത് ചാൾസ് രാജാവിന്റെ മൂത്തമകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ മകൻ ലൂയി രാജകുമാരൻ. അഞ്ച് വയസ്സുകാരനായ ലൂയിക്ക് ചടങ്ങുകള്‍ നന്നായി ബോറടിച്ചു. ഉറക്കം വന്ന് കോട്ടുവായിടുന്ന ലൂയി രാജകുമാരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രസകരമെന്ന് കണ്ടെത്തിയ എന്തോ സഹോദരി ഷാര്‍ലറ്റ് രാജകുമാരിയെ, ലൂയി വിളിച്ച് കാണിക്കുന്നതും വ്യാപകമായി പ്രചരിച്ചു. വില്യമിന്റെ മൂത്തമകനായ ജോർജ് രാജകുമാരൻ മുത്തച്ഛന്റെ ഔദ്യോഗിക ‘പേജ് ബോയ്’ സ്ഥാനം വഹിച്ച് ചുവപ്പ് യൂണിഫോമിൽ സജീവസാന്നിധ്യമായി ചടങ്ങിൽ നിറഞ്ഞുനിന്നതും കൗതുക കാഴ്ചയായി.
ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ചാൾസിന്റെ ഇളയമകൻ ഹാരിയും ചാള്‍സിന്റെ മൂത്ത സഹോദരന് ആന്‍ഡ്രൂവും ഒഴിഞ്ഞുനിന്നതും ശ്രദ്ധേയമായി. രാജപദവി ഉപേക്ഷിച്ച ഹാരിക്ക് കിരീടധാരണ ചടങ്ങിൽ മൂന്നാം നിരയിലാണ് സ്ഥാനം കിട്ടിയത്. ഹാരിക്ക് ചടങ്ങുകളിൽ ഔപചാരിക പങ്കാളിത്തമൊന്നുമില്ലായിരുന്നു.
English Summary: Adorable pics of Prince Louis at King Charles' Coronation