താനൂർ∙ ഒട്ടുംപുറം തൂവൽതീരത്ത് അപകടത്തിൽപ്പെട്ട ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയിരുന്നതായി സൂചന. ബോട്ടിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പത്തഞ്ചോളം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ എണ്ണം 70 വരെയാകാമെന്ന് നാട്ടുകാരിൽ ചിലർ ആദ്യം സൂചിപ്പിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ ഒട്ടുംപുറം തൂവൽതീരത്ത് അപകടത്തിൽപ്പെട്ട ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയിരുന്നതായി സൂചന. ബോട്ടിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പത്തഞ്ചോളം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ എണ്ണം 70 വരെയാകാമെന്ന് നാട്ടുകാരിൽ ചിലർ ആദ്യം സൂചിപ്പിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

ഇതുവരെ പത്തിലധികം പേരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂരിനെ കണ്ണീർക്കടലാക്കി വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിഞ്ഞത്. വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ആറു മണി വരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ADVERTISEMENT

അപകടശേഷം വെളിച്ചക്കുറവ് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം.

ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇതും തിരിച്ചടിയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയർത്താനായത്.

ADVERTISEMENT

ഇവിടെനിന്ന് ആളുകളെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

English Summary: Malappuram boat accaident updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT