ന്യൂഡൽഹി∙ ഡൽഹി മെട്രോയിൽ യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവിൽ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തീരുമാനിച്ചു. മെട്രോയിൽ ഒരാൾ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉൾപ്പെടെ യാത്രക്കാരിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി മെട്രോയിൽ യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവിൽ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തീരുമാനിച്ചു. മെട്രോയിൽ ഒരാൾ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉൾപ്പെടെ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി.

കർശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആർസി ഒരുങ്ങിയിരിക്കുന്നത്. മെട്രോയിൽ മിന്നൽ പരിശോധന കർശനമാക്കുന്നതിന് ഡിഎംആർസി ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT

മെട്രോയിലെ ചില പഴയ കോച്ചുകളിൽ സിസിടിവി ക്യാമറകളില്ല. ഇത്തരം കോച്ചുകളിൽ എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മെട്രോയിൽ യാത്രക്കാർ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആർസി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാൻസും റീൽസും മെട്രോയിൽ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മെട്രോയിൽ യാത്ര ചെയ്യുന്നവർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആർസി പറഞ്ഞു. മറ്റ് യാത്രക്കാരിൽ നിന്ന് മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡിഎംആർസി ഹെൽപ്പ് ലൈനിൽ അറിയിക്കണം. സുരക്ഷാ ജീവനക്കാർ ഉടനടി നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡിഎംആർസി അറിയിച്ചു.

ADVERTISEMENT

രണ്ടാഴ്ച്ച മുൻപ് സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്ന് ഡൽഹി പൊലീസ് മെട്രോയിൽ സ്വയംഭോഗം ചെയ്തതിന് ഒരാളുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു മുൻപ് അനുചിതമായ വസ്ത്രധാരണം നടത്തിയെന്ന് ആളുകൾ  ആരോപിക്കുന്ന യാത്രക്കാരിയുടെ വിഡിയോയും കോച്ചിനുള്ളിൽ പല്ല് തേയ്ക്കുന്ന യാത്രക്കാരന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.

ഡൽഹി മെട്രോയിൽ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തിൽ യാത്രക്കാർക്ക് 155370 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി അറിയിക്കാം.

ADVERTISEMENT

English Summary: Delhi Metro: No More Dance, Reels or ‘Objectionable’ Behaviour Inside Trains, Police in Mufti To Be Deployed 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT