ന്യൂഡൽഹി∙ എൻജിനുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ ഗോ ഫസ്റ്റ് എയർലൈനിന് സർക്കാർ ജാമ്യം നിൽക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വി.കെ. സിങ്. പ്രാറ്റ് ആൻഡ് വിറ്റ്നിയിൽനിന്ന് എൻജിൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഗോ ഫസ്റ്റിനെ സഹായിക്കാൻ സാധിക്കൂവെന്നും മന്ത്രി അറിയിച്ചു. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഗോ ഫസ്റ്റിനു പുതിയ എൻജിനുകൾ ആവശ്യമാണ്. കോവിഡിനെ തുടർന്ന് പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനി മാനേജ്മെന്‍റ് തലത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിലവിൽ അവർക്ക് എൻജിൻ നിർമാണത്തിൽ പഴയ വേഗതയില്ല. അതിനാൽ എൻജിനുകൾ ലഭിക്കുന്ന കാര്യത്തിൽ പുരോഗതിയില്ലാതെ സർക്കാരിന് ജാമ്യം നിൽക്കാൻ സാധിക്കുകയില്ല.’’– സിങ് വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിയോട് ടിക്കറ്റ് വിൽപന അടിയന്തരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നോട്ടിസ് അയച്ചിരുന്നു. പ്രതിസന്ധി സംബന്ധിച്ച് 15 ദിവസത്തിനകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്. സർവീസ് നടത്തുന്നതിനാവശ്യമായ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് തുടർന്നും ലഭ്യമാക്കുന്ന കാര്യത്തിൽ മറുപടി പരിശോധിച്ചശേഷം ഡിജിസിഎ തീരുമാനമെടുക്കും. ഈ മാസം 15 വരെയുള്ള ടിക്കറ്റ് വിൽപന നിർത്തിവയ്ക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു.

ADVERTISEMENT

English Summary: Government Bailout Of Go First Unlikely Till Engine Issue Sorted: Minister