ഡ്യൂട്ടിക്കിടെ ഡോക്ടർമാർ കൊല്ലപ്പെട്ട സംഭവം മുൻപും; ചെന്നൈയിലും കൊൽക്കത്തയിലും
കോട്ടയം∙ എല്ലാവർക്കും ആരോഗ്യ സേവനം ഉറപ്പാക്കുന്ന സംസ്ഥാനത്ത് ഏവരും ബഹുമാനത്തോടെ കാണുന്ന ഡോക്ടർ പദവിയിലിരിക്കുന്ന ഒരാൾ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ, രോഗികളും കൂട്ടിരിപ്പുകാരുടെയും ആക്രമണം

കോട്ടയം∙ എല്ലാവർക്കും ആരോഗ്യ സേവനം ഉറപ്പാക്കുന്ന സംസ്ഥാനത്ത് ഏവരും ബഹുമാനത്തോടെ കാണുന്ന ഡോക്ടർ പദവിയിലിരിക്കുന്ന ഒരാൾ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ, രോഗികളും കൂട്ടിരിപ്പുകാരുടെയും ആക്രമണം പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് രോഗിയുടെ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെടുന്നത്. പൊലീസ് എത്തിച്ച ആളെ ചികിൽസിക്കുന്നതിനിടെയാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതെന്നതും സംഭവത്തിന്റെ നടുക്കം വർധിപ്പിക്കുന്നു.
ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച യുപി സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാള്‍ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
രാജ്യത്ത് ഡ്യൂട്ടിയിലിരിക്കെ ഡോക്ടർമാർ കൊല്ലപ്പെട്ട ചില സംഭവങ്ങൾ
1969 ഏപ്രിൽ 14: അന്നത്തെ കൽക്കട്ടയിലെ, ഡാൽമിയ നഗറിലായിരുന്നു സംഭവം. ഡോക്‌ടർ കുത്തിവച്ചതിന്റെ ഫലമായി രോഗി മരിച്ചെന്ന വാർത്തയെ തുടർന്ന് ജനക്കൂട്ടം ഇഎസ്ഐ ആശുപത്രി ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഡോ.മുർട്ടാസയാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റു ഡോക്ടർമാരും, ജീവനക്കാരും ഓടിരക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ ഔഷധ വ്യാപാരിയും പരക്കെ അറിയപ്പെടുന്നയാളുമായ വിജയ സിങ് മരണപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. യഥാർഥത്തിൽ വിജയ സിങ് ഹൃദ്രോഗിയായിരുന്നു. ഡോക്ടറും മറ്റൊരു രോഗിയുമായി വഴക്കടിച്ചപ്പോൾ സമാധാനം പറയാൻ ചെന്ന അദ്ദേഹം ഹൃദയസ്‌തംഭനംമൂലം മരിക്കുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
2007 ഏപ്രിൽ 20: ചെന്നൈയിൽ രോഗികളെന്ന വ്യാജേന ക്ലിനിക്കിലെത്തിയ മോഷ്ടാക്കൾ ഡോക്ടറെ പരിശോധനാ മുറിയിൽ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കോട്ടൂർപുരം പെന്നിയമ്മൻ കോവിലിനു സമീപത്തെ ചന്ദർ ക്ലിനിക് ഉടമ ഡോ. രമേഷ് ചന്ദറാണ് കൊല്ലപ്പെട്ടത്. ക്ലിനിക്കിൽ രോഗികളെ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. രോഗികളെ പരിശോധിക്കുന്നതിനിടെ, സഹായിയായ നഴ്‌സ് ശുചിമുറിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈയിലെ മോതിരവും ബ്രേസ്‌ലെറ്റും മാലയും നഷ്‌ടപ്പെട്ടിരുന്നു. കൈകാലുകൾ ബന്ധിച്ച നിലയിലാണ് മൃതശരീരം കിടന്നിരുന്നത്.
English Summary: Dr.Vandana Das murder, Other similar incidents in india