പാലക്കാട്∙ കൊട്ടാരക്കരയിൽ ഡൂട്ടിക്കിടയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ രോഷം നിലനിൽക്കുന്നതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിൽ എംഎൽഎയും ഡോക്ടർമാരും തമ്മിൽ തർക്കം. സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരിയും ഡോക്ടർമാരും തമ്മിലാണ് തർക്കമുണ്ടായത്. എംഎൽഎ മോശം പരാമർശം നടത്തിയതായി ഡോക്ടർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കൊട്ടാരക്കരയിൽ ഡൂട്ടിക്കിടയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ രോഷം നിലനിൽക്കുന്നതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിൽ എംഎൽഎയും ഡോക്ടർമാരും തമ്മിൽ തർക്കം. സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരിയും ഡോക്ടർമാരും തമ്മിലാണ് തർക്കമുണ്ടായത്. എംഎൽഎ മോശം പരാമർശം നടത്തിയതായി ഡോക്ടർമാർ ആരോപിച്ചു. ‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം.

‘ഇന്നലെ ഞാൻ 8.15ഓടെയാണ് ഡ്യൂട്ടിക്ക് വന്നത്. ഒരു രോഗിയുണ്ട്, പനിയായിട്ട് വന്നതാണ്, നോക്കണമെന്ന് പറഞ്ഞിരുന്നു. ഞാൻ എത്തിയ ഉടനെ ആ രോഗിയെ നോക്കി. കാഷ്വാൽറ്റിയിൽ ആ സമയത്ത് വലിയ തിരക്കായിരുന്നു. കുറേ എമർജൻസി കേസുകൾ ഉള്ള സമയമായിരുന്നു. ബാക്കി ഡോക്ടർമാർ അവിടെ തിരക്കിലായിരുന്നു. ഞാനാണ് പനി ബാധിച്ചയാളെ നോക്കാൻ പോയത്. തൊട്ടുനോക്കിയപ്പോൾ നല്ല ചൂടുണ്ടായിരുന്നു. ഇൻജക്ഷൻ വേണ്ടിവരുമെന്ന് ഞാൻ പറഞ്ഞു.’

ADVERTISEMENT

‘‘ഇങ്ങനെയാണോ പനി നോക്കുന്നത്, തെർമോമീറ്റർ കൊണ്ടല്ലേ എന്നു ചോദിച്ച് അവർ ദേഷ്യപ്പെട്ടു. ആ സമയത്ത് അങ്ങനെ നോക്കാവുന്ന സാഹചര്യമായിരുന്നില്ല. അതിനിടെ അവർ പറ‍ഞ്ഞ ഒരു വാചകമാണ് വലിയ വിഷമമുണ്ടാക്കിയത്. ഇവരുടെ ഈ ആറ്റിറ്റ്യൂഡ് കാരണമാണ് ഇങ്ങനെ ഓരോന്നു കിട്ടുന്നത് എന്നാണ് അവർ പറഞ്ഞത്. ഇത്തരമൊരു പ്രശ്നം നടക്കുന്ന സമയത്ത് ഒരു ജനപ്രതിനിധി അങ്ങനെ പറഞ്ഞത് വലിയ വിഷമമുണ്ടാക്കി. ഇത്രയധികം രോഗികളും മറ്റുള്ളവരും കാഷ്വാൽറ്റിയിൽ നിൽക്കുന്ന സമയത്ത് ഒരു ജനപ്രതിനിധി ഇങ്ങനെ പറഞ്ഞത് സങ്കടമായി’ – ഡോക്ടർ പറഞ്ഞു.

അതേസമയം, ആരോപണം എംഎൽഎ നിഷേധിച്ചു. ഭർത്താവിനെ തൊട്ടുനോക്കിയാണ് ഡോക്ടർ മരുന്നു കുറിച്ചതെന്ന് എംഎൽഎ ആരോപിച്ചു. തെർമോമീറ്റർ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും അവർ പറ‍ഞ്ഞു. രോഗിക്കു വേണ്ട പരിഗണന ലഭിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ADVERTISEMENT

പനിയെത്തുടർന്ന് ഭർത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയിൽ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ എംഎൽഎയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശം ഉണ്ടായെന്നാണ് പരാതി. എംഎൽഎ പിന്നീട് ഭർത്താവിനെയും കൂട്ടി മടങ്ങുകയും ചെയ്തു.

ഇതിനിടെ സംഭവം വിവാദമായി. ഗവ.ഡോക്ടർമാരുടെ സംഘടന രാത്രി തന്നെ അടിയന്തര യോഗം ചേർന്നു. ഇന്നു വിശദ യോഗം ചേർന്ന് പരാതിയുമായി മുന്നോട്ടു പോകുമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സൂചിപ്പിച്ചു.

ADVERTISEMENT

കൊട്ടാരക്കരയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് തദ്ദേശ സ്ഥാപന മുൻ അധ്യക്ഷ കൂടിയായിരുന്ന ജനപ്രതിനിധിയുടെ പരാമർശവും വിവാദമാകുന്നത്.

English Summary: Controversy over war of words between K Santhakumari and Doctors