ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാകുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രികസംഖ്യ ബിജെപി മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എല്ലാ ബൂത്തുകളിൽനിന്നും മണ്ഡലങ്ങളിൽനിന്നും ലഭിച്ച റിപ്പോർട്ട് അനുകൂലമാണെന്നും ബൊമ്മെ വ്യക്തമാക്കി.

കേവല ഭൂരിപക്ഷം കിട്ടിയാലും കോണ്‍ഗ്രസിന്റെ വെല്ലുവിളി മാറുന്നില്ലെന്ന വിലയിരുത്തലിൽ, വിജയിക്കാന്‍ സാധ്യതയുള്ള എംഎല്‍എമാര്‍ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ അടക്കം കോണ്‍ഗ്രസ് സജ്ജമാക്കിയെന്നും റിപ്പോർട്ടുണ്ട്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെയാണ് കോണ്‍ഗ്രസിനു ഭയം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, ‘‘കോൺഗ്രസിനു സ്വന്തം എംഎൽഎമാരെപ്പോലും വിശ്വാസമില്ല. അവർക്കു കേവല ഭൂരിപക്ഷം കിട്ടില്ല. അതിനാൽ മറ്റു പാർട്ടികളുമായി കോൺഗ്രസ് ബന്ധപ്പെടുകയാണ്’’– ബൊമ്മെ പ്രതികരിച്ചു.

English Summary: "Congress Doesn't Trust Its MLAs": Karnataka Chief Minister Basavaraj Bommai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com