ലക്ഷ്യം സമാധാനം: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി സെലെൻസ്കി
റോം∙ റഷ്യയുമായുള്ള യുദ്ധത്തിൽ സമാധാന, മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിട്ട് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുക്രെയ്‍ൻ–റഷ്യ പ്രശ്നങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് തയ്യാറാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ തുടർന്നായിരുന്നു സന്ദർശനം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ശ്രമങ്ങൾക്ക് വത്തിക്കാൻ ശ്രമിക്കുന്നതായി സെലൻസ്‌കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, എങ്ങനെയാണ് ശ്രമങ്ങളെന്ന കാര്യം പിന്നിട് വെളിപ്പെടുത്തുമെന്നായിരുന്നു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വത്തിക്കാൻ സന്ദർശനം.
ഇറ്റലിയിൽ എത്തിയതിന് പിന്നാലെ യുക്രെയ്‌ന്റെ വിജയത്തിനായുള്ള പ്രധാന സന്ദർശനമെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു. ഇറ്റാലിയൻ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും സെലൻസ്‌കി സന്ദർശിച്ചു.
യുക്രെയ്നെ റഷ്യ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് വൊളോഡിമിർ സെലൻസ്‌കി, ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. കീവിലുൾപ്പെടെ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സന്ദർശം.
English Summary:Volodymyr Zelensky, Meeting Pope Francis