13 പേർക്ക് പകരം 40ലേറെ യാത്രക്കാർ; കൊച്ചിയിൽ 2 ബോട്ടുകൾ കസ്റ്റഡിയിൽ
കൊച്ചി ∙ അനുവാദമുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകൾ കൊച്ചി മറൈൻഡ്രൈവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു.

കൊച്ചി ∙ അനുവാദമുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകൾ കൊച്ചി മറൈൻഡ്രൈവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു. സ്രാങ്കുമാരായ ഗണേഷ്, നിഖിൽ ദയൻ എന്നിവരാണ് അറസ്റ്റിലായത്. സെന്റ് മേരി, സന്ധ്യ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.
അപകടം മുന്നിൽക്കണ്ട് മറ്റ് ബോട്ടിലെ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് ബോട്ട് സർവീസ് തുടങ്ങി. കോസ്റ്റൽ പൊലീസ് പരിശോധനയ്‌ക്കിറങ്ങിയതോടെ ബോട്ട് ബോൾഗാട്ടിക്ക് സമീപം കരയ്‌ക്കടുപ്പിച്ചു. 13 പേർക്ക് കയറാൻ അനുമതിയുള്ള ബോട്ടുകളാണിവ. എന്നാൽ നാൽപ്പതിലധികംപേരെ വീതമാണ് ബോട്ടുകളിൽ കയറ്റിയിരുന്നത്.
ഒരാഴ്ച മുൻപാണ് മലപ്പുറം താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചത്. താനൂർ അപകടത്തിന് പിന്നാലെ പൊലീസ് കമ്മിഷണർ ബോട്ടുടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ച് കൃത്യമായ മാർഗനിർദേശം നൽകിയിരുന്നു. ഇതും അവഗണിച്ചായിരുന്നു ബോട്ടിന്റെ സർവീസ്.
English Summary: Two boats carrying more passengers in custody in Kochi