തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം; വില്ലുപുരത്ത് മരണം നാലായി
വില്ലുപുരം ∙ തമിഴ്നാട് വില്ലുപുരത്ത് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത

വില്ലുപുരം ∙ തമിഴ്നാട് വില്ലുപുരത്ത് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ എത്താതിരുന്ന രാജമൂർത്തി എന്നയാളാണ് പിന്നീട് മരിച്ചത്. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ മുണ്ടയംപാകം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വീടുകളിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ 16 പേരാണ് ചികിത്സയിൽ. ഇതിൽ എട്ടു പേരുടെ നില ഗുരുതരമാണ്. വിഷമദ്യം തയാറാക്കിയ അമരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടർ അരുൾ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ദീപൻ, എക്സൈസ് ഇൻസ്പെക്ടർ മരിയ സോഫി എന്നിവരെ സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
English Summary: Villupuram spurious liquor incident: Death toll rises