സത്യേന്ദ്ര ജെയിനിന് വഴിവിട്ട സഹായം; തിഹാര്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി
ന്യൂഡല്‍ഹി ∙ ഡൽഹി മുന്‍മന്ത്രി സത്യേന്ദ്ര ജെയിനിന് വഴിവിട്ട സഹായം ചെയ്തതിന് തിഹാറിലെ ഏഴാം നമ്പര്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കും. കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന സത്യേന്ദ്ര ജെയിനിന്‍റെ സെല്ലിലേക്ക് രണ്ട് തടവുകാരെ അയച്ചതിനാണ് നടപടി. സൂപ്രണ്ടിന് ജയില്‍ ഡയറക്ടര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.

മനഃശാസ്ത്രജ്‍ഞന്‍റെ നിര്‍ദേശപ്രകാരം മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാനാണു സത്യേന്ദ്ര ജെയിന്‍ തടവുകാരെ ആവശ്യപ്പെട്ടത്. ആരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തടവുകാരുടെ പേരും നല്‍കി. വേണ്ട കൂടിയാലോചനകളോ സുരക്ഷയോ വിലയിരുത്താതെ തടവുകാരെ അയച്ചതിലാണു സൂപ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. സൂപ്രണ്ടിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സത്യേന്ദ്ര ജെയിനിന്‍റെ സെല്ലിലുണ്ടായിരുന്ന തടവുകാരെ അവരുടെ യഥാര്‍ഥ സെല്ലുകളിലേക്കു തിരികെ അയച്ചു. നേരത്തെ ജെയിനിന് മസാജ് ചെയ്യുന്നതും പുറത്തുനിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
English Summary: Tihar Superintendent gets notice over 'lonely' Satyendar Jain's plea seeking two inmates