ന്യൂഡൽഹി∙ കർണാടക തിരഞ്ഞെടുപ്പിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽനിന്നേറ്റ കനത്ത തിരിച്ചടിയിൽ ഞെട്ടി ബിജെപി. ഇരു വിഭാഗങ്ങൾക്കും സംവരണ ക്വോട്ട വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ല. തിരിച്ചടി നേരിട്ടതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കർണാടക തിരഞ്ഞെടുപ്പിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽനിന്നേറ്റ കനത്ത തിരിച്ചടിയിൽ ഞെട്ടി ബിജെപി. ഇരു വിഭാഗങ്ങൾക്കും സംവരണ ക്വോട്ട വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ല. തിരിച്ചടി നേരിട്ടതോടെ അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തന്ത്രങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര നേതൃത്വമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലും 2019ലും ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടാൻ ബിജെപിയെ സഹായിച്ചത് പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ വോട്ടുകളായിരുന്നു. 2019ൽ ആകെയുള്ള 131 മണ്ഡലങ്ങളിൽ 77 എണ്ണം നേടാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. 2014ൽ ഇത് 67 സീറ്റുകളായിരുന്നു. കേന്ദ്രസർക്കിന്റെ ക്ഷേമ പദ്ധതികൾക്ക് പ്രധാന ഗുണഭോക്താക്കൾ ഇവരായിരുന്നു.

ADVERTISEMENT

കർണാടകയിൽ 36 സംവരണ സീറ്റുകളിൽ 12 എണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്. അതു പട്ടിക ജാതി വിഭാഗത്തിന്റെ സീറ്റുകളിലേ നേട്ടമുണ്ടാക്കാനായുള്ളൂ. പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ ഒന്നിൽപ്പോലും നേട്ടം കൊയ്യാൻ ബിജെപിക്കായില്ല. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട മണ്ഡലങ്ങളിൽ 21 എണ്ണം കോൺഗ്രസ് നേടി. പട്ടിക വർഗത്തിനു സംവരണം ചെയ്യപ്പെട്ടവയിൽ 14 സീറ്റും കോൺഗ്രസിനൊപ്പം നിന്നു. 2019ൽ എസ്‌സി വിഭാഗത്തിന്റെ 12 സീറ്റും എസ്ടി വിഭാഗത്തിന്റെ 8 സീറ്റുമായിരുന്നു കോൺഗ്രസിനു ലഭിച്ചത്. അന്ന് നാലു സീറ്റ് ജെഡിഎസും നേടിയിരുന്നു.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽനിന്നുള്ള
ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളായ ശ്രീരാമുലു, ഗോവിന്ദ കർജോൾ എന്നിവർക്കും സീറ്റ് നഷ്ടപ്പെട്ടു. കോൺഗ്രസിന് നിലവിൽ വാൽമീകി വിഭാഗത്തിൽപ്പെടുന്ന (എസ്‌ടി) 15 എംഎൽഎമാരുണ്ട്. ബിജെപിക്ക് രണ്ടുപേരെയുള്ളൂ. ഇക്കാര്യത്തെക്കുറിച്ച് പഠിച്ച് നടപടിയെടുക്കുമെന്ന് ബിജെപി എസ്ടി മോർച്ച തലവൻ സമീർ ഒറാവൻ അറിയിച്ചു.

English Summary: After Karnataka Setback, BJP's Caste Quota Focus Ahead Of 3 State Polls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT