ADVERTISEMENT

ബെംഗളുരൂ∙ പുതിയ കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണം കോൺഗ്രസിലെ അനൈക്യമെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ. മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസിലെ അനൈക്യം കാരണം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നീളുകയാണ്. ഇത്തരം രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച് കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം.

കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. അതിനാൽ എത്രയും വേഗം സർക്കാർ രൂപീകരിച്ച് ജനങ്ങളെ സേവിക്കണം. ലിംഗായത്ത് സമുദായത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ ധാരളം സംസാരിക്കുന്നുണ്ട്. എന്ത് പദവിയായിരിക്കും ലിംഗായത്തുകൾക്ക് മന്ത്രിസഭയിൽ നൽകുകയെന്നത് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമായതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തില്ലെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.

English Summary: Karnataka CM decision: Delay shows lack of unity in Congress, says Bommai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com