ഡോ.വന്ദന കൊലക്കേസ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി, പരസ്പരവിരുദ്ധ കാര്യങ്ങൾ പറഞ്ഞ് സന്ദീപ്
കൊല്ലം∙ കൊട്ടാരക്കരയിൽ വന്ദനാദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ ഓടനാവട്ടം ചെറുകരക്കോണത്തെ വീട്ടിലും സന്ദീപിന്റെ സുഹൃത്ത് ശ്രീകുമാറിന്റെ വീട്ടിലുമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിൽ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് സന്ദീപ് അന്വേഷണസംഘത്തോട് പറഞ്ഞത്.

കൊല്ലം∙ കൊട്ടാരക്കരയിൽ ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ ഓടനാവട്ടം ചെറുകരക്കോണത്തെ വീട്ടിലും സന്ദീപിന്റെ സുഹൃത്ത് ശ്രീകുമാറിന്റെ വീട്ടിലുമായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിൽ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് സന്ദീപ് അന്വേഷണസംഘത്തോട് പറഞ്ഞത്.
കനത്ത സുരക്ഷയിലാണ് റൂറൽ ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ തെളിവെടുപ്പിന് എത്തിച്ചത്. ഓടനാവട്ടം ചെറുകരക്കോണത്തെ സന്ദീപിന്റെ സുഹൃത്ത് ശ്രീകുമാറിന്റെ വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്. കഴിഞ്ഞ പത്തിന് പുലർച്ചെ ശ്രീകുമാറിന്റെ വീടിന്റെ പിൻവശത്തു നിന്നാണ് പൂയപ്പള്ളി പൊലീസ് സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോയത്. തെളിവെടുപ്പിനായി പൊലീസ് വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ ഇത് ശ്രീകുമാറിന്റെ വീടാണെന്ന് സന്ദീപ് പറഞ്ഞു. പിന്നീട് വീടിന്റെ പിൻവശത്തേക്ക് എത്തിച്ചപ്പോൾ പത്തിന് പുലർച്ചെ ഇവിടെ എത്തിയില്ലെന്ന പരസ്‌പരവിരുദ്ധമായ കാര്യം സന്ദീപ് പറയുന്നുണ്ടായിരുന്നു.
ഇവിടെ നിന്ന് സന്ദീപിനെ സ്വന്തം വീട്ടിലേക്കായിരുന്നു പിന്നെ കൊണ്ടുപോയത്. തെളിവെടുപ്പ് പൂർത്തിയാക്കി സന്ദീപിനെ ഇരുപതിന് ഉച്ചയ്‌ക്ക് ഒന്നിന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കണം. ആരോഗ്യമാനസികനിലയിൽ വ്യക്തത വരുത്താൻ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു.
English Summary: Dr Vandana murder case evidence taking with accused