‘ആധുനിക ഇന്ത്യാ ചരിത്രത്തിൽ നിർണായക സംഭാവനകൾ നൽകി മോദി ഉൾപ്പെടെ 4 ഗുജറാത്തികൾ’
ന്യൂഡൽഹി∙ ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നാലു ഗുജറാത്ത് സ്വദേശികൾ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്ര മോദി എന്നിവരാണ് ഈ നാലുപേർ. ആഗോളമായി ഇന്ത്യയുടെ പ്രശസ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നാലു ഗുജറാത്ത് സ്വദേശികൾ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്ര മോദി എന്നിവരാണ് ഈ നാലുപേർ. ആഗോളമായി ഇന്ത്യയുടെ പ്രശസ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപിപ്പിക്കുന്നുവെന്നും ഡൽഹി ഗുജറാത്തി സമാജിന്റെ 125ാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ഗുജറാത്തിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
‘‘ഗാന്ധിജിയുടെ പ്രവർത്തഫലമായാണ് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. രാജ്യം ഐക്യപ്പെട്ടത് സർദാർ പട്ടേലിന്റെ പ്രവർത്തനങ്ങൾ മൂലമാണ്. മൊറാർജി ദേശായിയുടെ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചത്. നരേന്ദ്ര മോദി കാരണം ലോകമെങ്ങും നമ്മളെ ആദരിക്കുന്നു. ഈ നാലു ഗുജറാത്തികൾ വലിയ കാര്യങ്ങളെ ചെയ്തു. ഇവർ രാജ്യത്തിന്റെ അഭിമാനമാണ്.
മോദിയുടെ ഒൻപതു വർഷത്തെ പ്രവർത്തനങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2014ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11ാം റാങ്കിലായിരുന്നു. ഒൻപതു വർഷങ്ങൾക്കുശേഷം ഇന്ത്യ ഇപ്പോൾ അഞ്ചാം റാങ്കിലെത്തി. സർജിക്കൽ സ്ട്രൈറ്റ്, വ്യോമാക്രമണങ്ങൾ തുടങ്ങിയവ കർശനമായി നരേന്ദ്ര മോദിയുടെ കീഴിൽ നടപ്പാക്കിയതോടെ ഇന്ത്യയുടെ അതിർത്തിയിൽ കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന സന്ദേശം പകരുകയാണ് ചെയ്തത്.
130 കോടി ജനങ്ങളുള്ള ഇത്രയും വലിയൊരു രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞം വിജയകരമായി നടപ്പാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. മോദിയുടെ നേതൃത്വത്തിനുകീഴിൽ മൊബൈൽ ഡിവൈസുകളുടെ ലോകത്തെ ഏറ്റവും വലിയ നിർമാതാക്കളാകാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. സ്റ്റാർട്ട് അപ്പുകളുടെ ലോകത്ത് ഇന്ത്യയ്ക്ക് മൂന്നാം റാങ്കാണ്. പുനരുപയുക്ത ഊർജ ഉൽപ്പാദനത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഭീകരതയ്ക്കെതിരെ കർശന നിലപാടാണ് ഇന്ത്യയെടുത്തിരിക്കുന്നത്. ജമ്മു കശ്മീരിൽ 370ാം അനുച്ഛേദം പിൻവലിച്ചത് ചോരവീഴ്ത്താതെയാണ്. കഴിഞ്ഞ ഒൻപതു വർഷമായി അവിടെ ഭീകരാക്രമണങ്ങൾ കുറവാണ്.
English Summary: Four Gujaratis Made Significant Contributions To Modern History Of India: Amit Shah