‌ന്യൂഡൽഹി ∙ പുതിയതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീമ്പു പറച്ചിലിനുള്ള പദ്ധതി മാത്രമാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ്

‌ന്യൂഡൽഹി ∙ പുതിയതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീമ്പു പറച്ചിലിനുള്ള പദ്ധതി മാത്രമാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പുതിയതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീമ്പു പറച്ചിലിനുള്ള പദ്ധതി മാത്രമാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുരോഗതി വിലയിരുത്തുന്ന ചിത്രം പങ്കുവച്ചായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ ട്വീറ്റ്. മോദി നിർമാണ പുരോഗതി വിലയിരുത്തുമ്പോൾ ഏതാനും പേർ ജോലിയിൽ വ്യാപൃതരായിരിക്കുന്നതും അതിലേറെപ്പേർ ദൂരെ മാറി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം.

‘‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പിയും ഡിസൈനറും ജോലിക്കാരനുമെല്ലാം ഈ ഒറ്റയാൾ തന്നെ. അദ്ദേഹം തന്നെ മേയ് 28ന് അത് ഉദ്ഘാടനവും ചെയ്യുന്നു. എല്ലാം ഈ ചിത്രം പറയും – വെറും പൊങ്ങച്ച പദ്ധതി’’ – മോദി പാർലമെന്റ് മന്ദിരത്തിലെ നിർമാണ പുരോഗതി വിലയിരുത്തുന്ന ചിത്രം സഹിതം ജയറാം രമേശ് കുറിച്ചു.

ADVERTISEMENT

പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ ഓഫാക്കി വയ്ക്കാനാണെങ്കില്‍ പുതിയ കെട്ടിടം കൊണ്ട് എന്തു മെച്ചമാണ് ഉണ്ടാവുക എന്ന് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ മാണിക്യം ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്റ് എന്നാൽ വെറുമൊരു കെട്ടിടം മാത്രമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‌

ലോക്സഭയ്ക്കായി 888 പേരെ ഉള്‍ക്കൊള്ളുന്ന ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 300 പേരെ ഉള്‍ക്കൊള്ളുന്ന ഇരിപ്പിടങ്ങളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.

ADVERTISEMENT

English Summary: New parliament building PM's 'personal vanity project': Congress