ന്യൂഡൽഹി ∙ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ, അവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളെ അഭിനന്ദിച്ച്

ന്യൂഡൽഹി ∙ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ, അവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളെ അഭിനന്ദിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ, അവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളെ അഭിനന്ദിച്ച് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോണ്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തത്. യുവനേതാക്കളുടെ കഠിനാധ്വാനവും ഒരുമയും സമര്‍പ്പണവുമാണ് ഈ വിജയം സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും അഭിനിവേശവും കൊണ്ട് കർണാടകയിൽ കഠിനാധ്വാനം ചെയ്ത് ഫലം കൊയ്ത കോൺഗ്രസിന്റെ യഥാർഥ ടീമാണ് വിജയികൾ. ദിവസവും അധ്വാനിച്ച, എന്നും ഒന്നിച്ചുനിന്ന, സമാനതകളില്ലാത്ത പ്രതിബദ്ധതയുള്ള യുവാക്കൾ. ശ്രീധർ ബാബു, അഭിഷേക് ദത്ത്, റോജി ജോൺ, വിഷ്ണുനാഥ്, മയൂര എന്നിവർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനം മാത്രം’ – സുർജേവാല ട്വീറ്റ് ചെയ്തു.

ADVERTISEMENT

കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരുന്നു. ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, തെന്നിന്ത്യൻ താരം കമൽ ഹാസൻ തുടങ്ങിയവർ സത്യപ്രതിജ്ഞയ്‌ക്കെത്തി.

ADVERTISEMENT

English Summary: Congress High Command Congratulates Young MALs For The Win In Karnataka

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT