മുംബൈ∙ രാജ്യത്തെ സാമൂഹികവും സാമുദായികവുമായി വിഭജിക്കാൻ പ്രേരിപ്പിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും പോരാടണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് രാജ്യത്തെ സ്ഥിതിഗതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രാജ്യത്തെ സാമൂഹികവും സാമുദായികവുമായി വിഭജിക്കാൻ പ്രേരിപ്പിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും പോരാടണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് രാജ്യത്തെ സ്ഥിതിഗതികൾ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്നാണെന്നും പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശരദ് പവാർ.

‘‘തൊഴിലാളിവർഗം ശക്തമായും ഐക്യത്തോടെയും നിലകൊള്ളുകയാണെങ്കിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത് രാജ്യത്ത് എല്ലായിടത്തും ആവർത്തിക്കാൻ കഴിയും. രാഷ്ട്രം ഭരിക്കുന്ന ചില ശക്തികൾ സമൂഹത്തിൽ ജാതിയുടെയും മതത്തിന്‍റെയും പേരിൽ സംഘർഷം സൃഷ്ടിച്ച് അതിനെ പിന്നോട്ട് കൊണ്ടുപോകുകയാണ്. അവർ അധികാരം ഉപയോഗിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ്. ഈ ശക്തികൾക്കെതിരെ പോരാടുക എന്നതാണ് വെല്ലുവിളി, അല്ലാത്തപക്ഷം സാധാരണക്കാരൻ നശിപ്പിക്കപ്പെടും.

ADVERTISEMENT

കർണാ‌ടകയിൽ സാധാരണക്കാരുടെ സർക്കാരാണ് അധികാരമേറ്റത്. കഴിഞ്ഞ ദിവസം കർണാടക സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഒരു ലക്ഷം പേരിൽ 70 ശതമാനവും സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ള യുവാക്കളാണ്. എല്ലാവരേയും ഒപ്പം കൂട്ടിക്കൊണ്ട് ദുർബല വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് പുതിയ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.’’– പവാർ വ്യക്തമാക്കി. 

English Summary: Karnataka Poll Results Can Be Replicated Across Country If...: Sharad Pawar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT