‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കുന്നു’: ചൈനയ്‌ക്കെതിരെ ക്വാഡ് കൂട്ടായ്‌മ
ഹിരോഷിമ ∙ ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്‌മ. ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനവും ക്വാഡ് കൂട്ടായ്‌മ നടത്തി. ക്വാഡ്

ഹിരോഷിമ ∙ ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്‌മ. ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനവും ക്വാഡ് കൂട്ടായ്‌മ നടത്തി. ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങളുടെ തലവന്മാർ ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് അനൗപചാരികമായി യോഗം ചേർന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണു ചർച്ചകൾ നടത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉൾപ്പെടെയുള്ളവർ ചൈനയുടെ പേര് എടുത്തുപറയാതെയായിരുന്നു വിമർശനം ഉന്നയിച്ചത്. കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ അധികാരം കൈവശപ്പെടുത്തുന്നതിനായാണ് ഇവരുടെ ശ്രമം.
പസിഫിക് മേഖലയിലേക്ക് സൈനിക വ്യാപനത്തിനും ശ്രമിക്കുന്നു. സൈനിക വ്യാപനത്തിലൂടെയും കൈയേറ്റത്തിലൂടെയും പല രാജ്യങ്ങളെയും ശല്യപ്പെടുത്തുന്ന തരത്തിലാണ് ചൈനയുടെ പെരുമാറ്റമെന്നും ക്വാഡ് കൂട്ടായ്‌മ വിമർശിച്ചു. ഇന്തോ–പസിഫിക് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ക്വാഡ് രാജ്യങ്ങൾ ധാരണയിലെത്തി. ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടൽ വഴിയുള്ള കേബിൾ ശൃംഖല വിപുലീകരിക്കാനും തീരുമാനിച്ചു.
സിഡ്‌നിയിൽ അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടി ബൈഡന്റെ അസൗകര്യം കാരണം റദ്ദാക്കിയിരുന്നു. തുടർന്നായിരുന്നു അനൗപചാരിക യോഗം. ഉച്ചകോടിക്കിടെ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary: Quad group against China