പാലക്കാട് ∙ പാക്കിസ്ഥാനിലെ ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അതിർത്തിയിൽ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം. സുൾഫിക്കറിന്റെ പിതാവ് പ്രായമായ വ്യക്തിയാണ്. പഞ്ചാബ് അതിർത്തി വരെ പോയി മൃതദേഹം ഏറ്റുവാങ്ങാൻ സാധിക്കില്ല. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ മൃതദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പാക്കിസ്ഥാനിലെ ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അതിർത്തിയിൽ പോയി ഏറ്റുവാങ്ങില്ലെന്ന് കുടുംബം. ചത്തീസ്ഗഡിലെ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങണമെന്നാണ് പൊലീസ് നിർദേശം. ശാരീരിക ബുദ്ധമുട്ടുകൾ കാരണം സുൾഫിക്കറിന്റെ പിതാവിന് പോകാനാകില്ല. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചു.

അഞ്ചുവർഷമായി കുടുംബവുമായി സുൾഫിക്കറിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുൾഫിക്കർ 2018ലാണ് അവസാനമായി നാട്ടിലെത്തിയതെന്ന് പിതാവ് ഹമീദ് പറഞ്ഞു.

ADVERTISEMENT

സുൾഫിക്കറിന്റെ ഭാര്യയും കുട്ടിയും വിദേശത്താണ്. 2018ലാണ് ഇയാൾ അവസാനമായി നാട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തെ‍ാഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന. ഇന്നലെ രാവിലെയാണു മരണവിവരം കേരള പെ‍ാലീസിനു ലഭിക്കുന്നത്. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.

English Summary: Man from Kerala dies in Pakistan jail, Updates